സ്വദേശിവല്‍ക്കരണം വന്‍ വിജയം; 2017ല്‍ ജോലി ലഭിച്ചത് 1.2 ലക്ഷം സൗദികള്‍ക്ക്
സ്വദേശിവല്‍ക്കരണം വന്‍ വിജയം; 2017ല്‍ ജോലി ലഭിച്ചത് 1.2 ലക്ഷം സൗദികള്‍ക്ക്
റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ പൊതുമാപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് 2017ല്‍ മാത്രം 1.2 ലക്ഷം സ്വദേശികള്‍ക്ക് സൗദിയില്‍ ജോലി ലഭിച്ചതായി റിപ്പോര്‍ട്ട്. 1,21,766 സൗദി യുവതി-യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിച്ചതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വക്താവ് ഖാലിദ് അബ അല്‍ കഹല്‍ വെളിപ്പെടുത്തി. ഈ വര്‍ഷം സപ്തംബറില്‍ 28,154 പേര്‍ക്കാണ് ജോലി ലഭിച്ചത്. നവംബറില്‍ പുതുതായി ജോലി ലഭിച്ചവരുടെ എണ്ണം 36,062 ആയി ഉയര്‍ന്നു. ഡിസംബര്‍ ആദ്യ 15 ദിവസം 12,280 സൗദികള്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
അമിതവേഗം നിങ്ങളെ കൊലയാളിയാക്കുന്നു; യുഎഇയില്‍ ജനുവരി ഒന്ന് മുതല്‍ കാംപയിന്
ഒക്ടോബര്‍ മുതല്‍ സൗദി ഭരണകൂടം നടപ്പാക്കിയ വിവിധ സ്വദേശിവല്‍ക്കരണ പദ്ധതികളാണ് ജോലി ലഭിച്ച സൗദികളുടെ എണ്ണം ഇത്രവലിയ വര്‍ധനവ് ഉണ്ടാവാന്‍ കാരണമെന്നും അല്‍ കഹല്‍ പറഞ്ഞു. അനധികൃതമായി സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതും അതിനു ശേഷം നടത്തിയ പരിശോധനകളില്‍ ലക്ഷക്കണക്കിനാളുകളെ പിടികൂടി നാട്ടിലേക്കയച്ചതും തൊഴില്‍ കമ്പോളത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്ത്രീകള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സ്വദേശീ വനിതകളെ നിയമിക്കണമെന്ന നിയമവും, മാളുകളിലെയും മൊബൈല്‍ ഷോപ്പുകളിലെയും സ്വദേശിവത്കരണവും സൗദികളെ ജോലിക്ക് നിയമിക്കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതരാക്കി. ജനുവരി മുതല്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഇരട്ടിയാക്കുന്നതോടെ കൂടുതല്‍ സൗദികളെ ജോലിക്ക് നിയമിക്കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും. സൗദി വല്‍ക്കരണം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തിവരുന്നത്.

ഇതിനു പുറമെ സ്വകാര്യമേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ പ്രാധിനിധ്യം 2017ല്‍ ഗണ്യമായി വര്‍ധിച്ചതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗദിയിലെ വനിതാ ജീവനക്കാരില്‍ 76 ശതമാനം പേരും സ്വദേശികളാണെന്നതാണ് പുതിയ കണക്ക്. 4.6 ലക്ഷം സൗദി സ്ത്രീകളാണ് നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നത്.
-
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications