കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി തെരുവിലൂടെ നടന്ന് പോകുന്നവര്‍ ഇനി സൂക്ഷിക്കുക!!!

Google Oneindia Malayalam News

സൗദി: മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ കാല്‍നട യാത്രക്കാരുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങളില്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ സൗദി അധിക്രതര്‍ തീരുമാനിച്ചു. പുതിയ റോഡ് സുരക്ഷാ നിയമ പ്രകാരം അനുവദിക്കപ്പെട്ട സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച കടക്കുന്നവര്‍ക്ക് പിടി വീഴും.

ഇത്തരക്കാര്‍ക്ക് 100 റിയാല്‍ പിഴയിടാനാണ് പുതിയ തീരുമാനം. സിഗ്‌നലിലൂടെ റോഡ് മുറിച്ച് കടക്കുന്നവര്‍ കാല്‍നടയാത്രക്കാര്‍ക്ക് കടന്നു പോകാനുള്ള സിഗ്‌നല്‍ തെളിയുന്നതിന് മുന്‍പ് കടക്കാന്‍ ശ്രമിച്ചാലും പിഴ നല്‍കേണ്ടി വരും. ഡ്രൈവര്‍മാര്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ ട്രാഫിക് വിഭാഗം നല്‍കിയിട്ടുണ്ട്.

dubai-city

വാഹനത്തില്‍ നിന്നും സിഗരറ്റ് കുറ്റി വലിച്ചെറിയുകയോ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുകയോ ചെയ്താലും പിഴ നല്‍കേണ്ടി വരുമെന്ന് ട്രാഫിക് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ സഹ്രാനി അറിയിച്ചു. റോഡില്‍ തുപ്പുന്നവരെ കണ്ടെത്തുവാനും അധിക്രതര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

English summary
Sausi Arabia: Throwing garbage on the street from a car is a punishable offense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X