കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ മാര്‍ച്ച് വിജയിപ്പിക്കുക: യാത്ര സമിതി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്‍പ് സര്‍വീസ് നടത്തിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കുക, കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുക.

Google Oneindia Malayalam News

മനാമ: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അധികാരികളുടെ അവഗണനക്കെതിരെ മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 5 നു ഡല്‍ഹിയില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് നു യാത്ര അവകാശ സംരക്ഷണ സമിതി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്‍പ് സര്‍വീസ് നടത്തിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കുക, കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുക.

ഹജ്ജ് ക്യാമ്പ് തിരിച്ചുകൊണ്ടുവരിക തുടങ്ങിയ കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് യാത്ര സമിതി മുന്‍പും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും , ഇനിയും അതിനായുള്ള പോരാട്ടത്തില്‍ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

karipur-airport

സേവ് കരിപ്പൂര്‍ എന്ന മുദ്രാവാക്യവുമായി നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച്‌നു പിന്തുണ അറിയിച്ചുകൊണ്ട് പ്രവാസി മലയാളി ഫെഡറേഷന്‍ യാത്ര സമിതിയുമായി ചേര്‍ന്നുകൊണ്ട് ഡിസംബര്‍ 2 നു ജുഫെയറിലെ താജ് ഹോട്ടലില്‍ ഉച്ചക്ക് 2 മണിക്ക് നടത്തുന്ന ജനകീയ മനുഷ്യമതില്‍ പരിപാടിയില്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രതിനിധികളും യാത്ര വിഷയത്തില്‍ തല്പരരായ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്നും യാത്ര സമിതി അറിയിച്ചു.

English summary
Save Karipur march at Manama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X