സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു
ദുബായ്: മുസ്ലീം ലീഗ് നേതാവും കേരളത്തിലെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാനിധ്യവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഗസ്റ്റ് 28ന് ദുബായ് അല്‍ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സൈന്റിഫിക്ക് അസോസിയേഷന്‍ ഹാളില്‍ വെച്ച് സംഘടിപിക്കുന്ന 'സയ്യിദ് ശിഹാബ്' ഇന്റര്‍നാഷണല്‍ സമ്മിറ്റ് പ്രോഗ്രാമിന്റെ ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഡയറക്റ്റര്‍ എ.പി ഇബ്രാഹിം ഹാജി ഗ്ലോബല്‍ ടക്കേഴ്‌സ് ഡയറക്റ്റര്‍ പ്രദീപ് നമ്പ്യാര്‍ക്ക് നല്‍കിയാണ് പ്രകാശനം നിരവഹിച്ചത്. ചടങ്ങില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ , മലപ്പുറം ജില്ല ആക്റ്റിംഗ് പ്രസിഡന്റ് ഇ.ആര്‍ അലി മാസ്റ്റര്‍, ജന:സെക്രട്ടറി പി.വി നാസര്‍,ട്രഷറര്‍ മുസ്തഫ വേങ്ങര ജില്ലാ ഭാരവാഹികളായ അബൂബക്കര്‍ ബി.പി അങ്ങാടി, നിഹ്മതുള്ള മങ്കട, ഒ.ടി സലാം, കരീം കാലടി,കുഞ്ഞുമോന്‍ എരമംഗലം,ജലീല്‍ കൊണ്ടോട്ടി, ഇ.സാദിഖലി,ഹമീദ് ചെറുവല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications