കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക പ്രശസ്ത പണ്ഡിതന്‍ സയ്യിദ് അബ്ബാസ് അലവി മാലികി നിര്യാതനായി

Google Oneindia Malayalam News

മക്ക : മക്കയിലെ പ്രമുഖ പണ്ഡിതന്‍ സയ്യിദ് അബ്ബാസ് അലവി മാലികി(71) ചൊവ്വാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. അറേബ്യന്‍ പണ്ഡിതര്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിത്വവും ലോകത്തെ സുന്നി പണ്ഡിത ശ്രേണിയിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു അബ്ബാസ് മാലികി. മക്കയിലെ പ്രമുഖ പണ്ഡിത കുടുംബത്തിലെ അംഗമാണു. . അറിയപ്പെടുന്ന അറബി നിമിഷ കവിയും പ്രവാചക പ്രകീര്‍ത്തന സദസ്സുകളിലെ നിറ സാന്നിദ്ധ്യം കൂടിയായിരുന്നു. അന്തരിച്ച ലോക പ്രശസ്ത പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് അലവി മാലികിയുടെ സഹോദരനാണ്.

Sayyid Abbas bin Alawi al-Maliki

കേരളവുമായും കേരളത്തിലെ സുന്നി പണ്ഡിതരുമായും അടുത്ത ബന്ധമുള്ളയാളാണ്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അതിഥിയായി കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മഗ്‌രിബിനു ശേഷം മക്കയിലെ ഹറം പള്ളിയില്‍ വെച്ച് ജനാസ നമസ്‌ക്കാരം നിര്‍വ്വഹിച്ച് പ്രവാചക പത്‌നി ഖദീജ ബീവിയടക്കമുള്ള പ്രമുഖരെ മറവ് ചെയ്തിട്ടുള്ള മക്കയിലെ ജന്നതുല്‍ മുഅല്ല ഖബറിസ്ഥാനില്‍ അദ്ദേഹത്തെ ഖബറടക്കി.. കേരളത്തില്‍ നിന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അന്തിമോപചാര കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

English summary
Sayyid Abbas bin Alawi al-Maliki, the younger brother of the Muhaddith of Haramain Sharifain Shaykh al-Sharif Habib Muhammad Bin Alawi al-Maliki has passed away,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X