മുനവ്വറലി തങ്ങളുടെ സന്ദര്‍ശനം; ദുബായ് മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് ആവേശമായി...
ദുബായ്: പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങളുടെ ദുബായ് അവീര്‍ മാര്‍ക്കറ്റ് സന്ദര്‍ശനം മലയാളികളടക്കം നിരവധി തൊഴിലാളികള്‍ക്ക് നവ്യാനുഭവമായി. പ്രവാസികളായ തൊഴിലാളികളുടെ യഥാര്‍ത്ഥ തൊഴില്‍, ജീവിത ശൈലി മനസ്സിലാക്കാന്‍ ഇത്തരം തൊഴിലിടങ്ങളിലെ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന് മനസ്സിലാക്കിയാണ് തങ്ങള്‍ നേരിട്ട് മാര്‍ക്കറ്റില്‍ എത്തിയത്.
ആദ്യമായാണ് മുനവ്വറലി തങ്ങള്‍ തൊഴിലാളികളുടെ വിശേഷം നേരിട്ടറിയാന്‍ അവീര്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. രാവിലെ 11 മണിക്ക് എത്തിയ അദ്ധേഹം ഏറെ നേരം തൊഴിലാളികള്‍ക്കൊപ്പം സമയം ചിലവഴിച്ചാണ് മടങ്ങിയത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി അദ്ധേഹം വിത്യസ്ത മതരാഷ്ട്രീയ വിഭാഗങ്ങള്‍ക്ക് ഇടയില്‍ ഏറെ ആദരിക്കുന്ന വ്യക്തിയും കൂടിയാണ് എന്നത് അദ്ധേഹത്തിന്റെ സന്ദര്‍ശനം എല്ലാവരിലും സന്തോഷം ഉളവാക്കി.

മുനവ്വറലി തങ്ങള്‍ക്ക് മലയാളികളായ തൊഴിലാളികള്‍ ആവേശപൂര്‍ണമായ സ്വീകരണം നല്‍കുന്നത് കണ്ടപ്പോള്‍ അതില്‍ പാകിസ്ഥാനികളും, ബംഗ്ലാദേശ് സ്വദേശികളയായ തൊഴിലാളികളും അണിനിരന്നു. എ എ കെ ഗ്രൂപ്പ് എം ഡി മുസ്തഫയും തൊഴിലാളികളുമാണ് അദ്ധേഹത്തെ മാര്‍ക്കറ്റിലേക്ക് സ്വീകരിച്ചത്. പ്രവാസ ജീവിതത്തിന്റെ കഠിന പ്രയത്‌നങ്ങളുടെ അപൂര്‍വ്വത തിരിച്ചറിയുന്നത് ഇത്തരം സ്ഥലങ്ങളില്‍ നിന്നാണ്.

ഇവരുമായുള്ള കൂടിക്കാഴ്ച മനസ്സിന് ഏറെ സന്തോഷം നല്‍കി എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. പി കെ അന്‍വര്‍ നാഹ, എ എ കെ മുസ്തഫ, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, അനീഷ് കുമാര്‍, ജോജോ, ഉമ്മര്‍, കെ മുഹമ്മദ്, റാഫി, ഷഫീഖ്, ഇന്‍ഷാഫ്, ഷരിഫ് എന്നിവര്‍ മുനവ്വറലി തങ്ങള്‍ക്ക് ഒപ്പം മുണ്ടായിരുന്നു.












Click it and Unblock the Notifications