നിര്‍ണ്ണായകമായ കൊടുങ്കാറ്റിനു വ്യാപക പിന്തുണ
സൗദി: സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ വിമതര്‍ക്കെതിരെ നടക്കുന്ന യുദ്ധത്തിന് എല്ലാ പിന്തുണയുമായി സൗദി നിയമ നിര്‍മ്മാണ സഭയായ ശൂറ കൗണ്‍സിലും പണ്ഡിത സഭയും രംഗത്ത്. 'നിര്‍ണ്ണായകമായ കൊടുങ്കാറ്റ്' എന്ന പേരിട്ടിരിക്കുന്ന ഓപ്പറെഷനില്‍ യു.എ.ഇ , ഖത്തര്‍, ബഹ്രൈന്‍,കുവൈത്ത് എന്നീ രാജ്യങ്ങളാണു പങ്കാളികളായിട്ടുള്ളത്.
ജോര്‍ദ്ദാന്‍ , സുഡാന്‍ , മൊറോകോ, എന്നീ രാജ്യങ്ങളും യുദ്ധത്തില്‍ തങ്ങളുടെതായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഈജിപ്തിന്റെ കര വ്യോമ സേനകളും യുദ്ധത്തില്‍ പങ്കാളികളാകുന്നുണ്ട്. യുദ്ധത്തില്‍ നേരിട്ട് പങ്കാളികളാകുന്നില്ലെങ്കിലും ഗള്‍ഫ് സഖ്യത്തിനു വേണ്ട എല്ലാ സാങ്കേതിക പിന്തുണയുമായി അമേരിക്കയും രംഗത്തുണ്ട്.

അറബ് ലീഗിന്റെ എല്ലാ പിന്തുണയും ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്.തുര്‍ക്കിയും ഫ്രാന്‍സും ബെല്‍ജിയവും പാകിസ്താനും എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടുമുണ്ട്. മേഖലയിലെ സമാധാനം കാത്ത് സൂക്ഷ്‌ക്കാന്‍ ഹൂഥികളെ തുരത്തേണ്ടത് അനിവാര്യമാണെന്നാണു എല്ലാ രാജ്യങ്ങളുടെയും പൊതുവേയുള്ള വിലയിരുത്തല്‍.
യെമന്‍ അക്രമണ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ നേരിയ ഇടിവുണ്ടായി.












Click it and Unblock the Notifications