ദുബായില്‍ സ്കൂള്‍ ബസ് അപകടം

ടയര്‍ മാറ്റുന്നതനിടെയാണ് കാറിലേയ്ക്ക് ബസ് പാഞ്ഞ് കയറിയത്. കാറിന്റെ ഉടമയായ ഏഷ്യക്കാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാറിനുള്ളില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയ്ക്കും അതീവ ഗുരുതരമായി പരിക്കേറ്റു.
സ്‌കൂള്‍ ബസില്‍ ഉണ്ടായിരുന്ന പതിനാറോളം വിദ്യാര്‍ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ചില വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമാണ്. ദുബായ് ട്രാഫിക് പൊലീസ് ഉന്നത ഉദ്യോഗസ്ഥന്‍ കേണല്‍ സെയിഫ് മൊഹൈര്‍ അല്‍ മസൂറിയാണ് അപകട വാര്‍ത്ത സ്ഥിരീകരിച്ചത്.
ഇതിന് പുറമെ ഞായറാഴ്ച ദുബായ്- അള്‍ ഐന്‍ ബ്രിഡ്ജിലും വാഹനാപകടം ഉണ്ടാവുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications