അബുദാബി: സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത് എണ്ണപ്പനയില്‍ ഇടിച്ച്!!!
അബുദാബി: അബുദാബിയില്‍ മുസഫ വ്യവസായ നഗരിയ്ക്ക് സമീപത്ത് അല്‍ ഖലീജ് അറബ് റോഡിലുണ്ടായ അപകടം ബസ് എണ്ണപ്പനയില്‍ ഇടിച്ചെന്ന് റിപ്പോര്‍ട്ട്. സ്‌കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ബസ് എണ്ണപ്പനയില്‍ ഇടിച്ചതോടെ പിറകിലെത്തിയ രണ്ട് ബസുകളും കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബസില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും പരിക്കേറ്റ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ തിരക്ക് അനുഭവപ്പെടുന്ന രാവിലെ 7.30നും ഒമ്പതിനും ഇടയ്ക്കുണ്ടായ അപകടം നഗരത്തില്‍ വന്‍ ഗതാഗത കുരുക്കിന് ഇടയാക്കി. മുസഫ താരിഫ് ഭാഗത്തേയ്ക്കുള്ള ഗതാഗതം പൂര്‍ണ്ണമായി സ്തംഭിക്കുകയായിരുന്നു.

അപകടം നടന്നതായി അബുദാബി പൊലീസ് ഫേസ്ബുക്ക് പേജിലാണ് അറിയിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ മൂന്ന് ബസുകളാണ് അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. രാവിലെ 9 മണിയോടെ റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരുചക്രവാഹങ്ങളോട് മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications