Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അപകടം; മരണ സംഖ്യ 107 ആയി, മരിച്ചവരില്‍ 2 മലയാളികൾ

മക്ക: കനത്ത മഴയിലും കാറ്റിലും പെട്ട് മക്ക ഹറം മസ്ജിദിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഘടിപ്പിച്ചിരുന്ന ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മരിച്ചവരിൽ രണ്ട് പേർ മലയാളികളാണ്. ഏതാണ്ട് 200 ലധികം പേര്‍ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ കഴിയുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

scores-killed-mecca-as-crane-crashes-into-grand-mosque

അതിനിടയില്‍ പരിക്കു പറ്റിയവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഏതാണ്ട് 14 ഓളം പേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ച മലയാളികളിൽ ഒരാൾ പാലക്കാട് സ്വദേശിനിയായ മുഅ്മിന (22 വയസ്സ് ) യാണ്. രാജ്യം തിരിച്ചുള്ള മരണ സംഖ്യ അധിക്രതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അത്‌കൊണ്ടു തന്നെ എത്ര ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

scores-killed-mecca-as-crane-crashes-into-grand-mosque-2

പ്രാദേശിക സമയം ഇന്നലെ (വെള്ളി) വൈകീട്ട് 5.45 നാണ് ദുരന്തം നടന്നത്. അപകടം നടക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകര്‍ ഹറമിലുണ്ടായിരുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

scores-killed-mecca-as-crane-crashes-into-grand-mosque-3

അപകട സമയം ആളുകള്‍ ഭയന്ന് ചിതറി ഓടിയതാണ് മരണ സംഖ്യ കൂടാന്‍ കാരണം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ പറ്റിയിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ ഗുരുതരമായി പരുക്ക് പറ്റിയ ചിലരുടെ മരണം, ഇനിയും മരണ സംഖ്യ കൂടാന്‍ സാധ്യതയുള്ളതായി സൂചന നല്‍കുന്നു.

scores-killed-mecca-as-crane-crashes-into-grand-mosque-4

മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ കുറിച്ച് അടിയന്തിര അന്യേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. ഏത് ഗ്രൂപ്പില്‍പ്പെട്ടവരായാലും മക്കയിലെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തി രക്തദാനം ചെയ്യാന്‍ അധിക്രതര്‍ അഭ്യര്‍ഥിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+