കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുങ്ങി ഷാര്‍ജ; ടൂറിസം വിഷന്‍ 2021 തുടക്കമായി

Google Oneindia Malayalam News

ഷാര്‍ജ: തനത് അറബിക് പൈത്രകവും പ്രക്യതി സൗന്ദര്യവും ഉയര്‍ത്തിക്കാട്ടി ലോകസഞ്ചാരികളെ ഷാര്‍ജയിലേക്ക് എത്തിക്കുവാനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് ഷാര്‍ജ ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നു. 2021 ഓടെ ഒരു കോടി ജനങ്ങളെ എമിറേറ്റില്‍ സന്ദര്‍ശകരായി എത്തിക്കുവാനുള്ള ഷാര്‍ജ ടൂറിസം വിഷന്‍ 2021 ന് തുടക്കം കുറിക്കുന്നതായി ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ നുഅ്മാന്‍ ഷാര്‍ജയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

mad0800

അന്താരാഷ്ട്ര സാംസ്‌കാരിക കേന്ദ്രം, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ഉല്ലാസ കേന്ദ്രമായി ഷാര്‍ജയെ മാറ്റുക, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രതേക പാക്കേജുകളും ഇളവുകളും പ്രഖ്യാപിക്കുക, ലോകനിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങളുടെ പരമാവധി ഉപയോഗം തുടങ്ങി വിവിധ പദ്ധതി വിവരങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ ചടങ്ങില്‍ അവതരിപ്പിച്ചു.

mad0696

പദ്ധതിയില്‍ വ്യാപാരവ്യവസായ മേഖലയിലെ പ്രമുഖരുടെ സഹകരണം പരമാവധി ഉപയോഗിക്കും. മേഖലയില്‍ നിന്നുള്ള വിപണി മൂല്യം വര്‍ദ്ധിപ്പിച്ച് എല്ലാ മേഖലയില്‍ നിന്നുള്ളവര്‍ക്കും പ്രയോജനം ലഭിക്കത്തക്ക വിധമാണ് വിഷന്‍ 2021 തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ധേഹം വ്യക്തമാക്കി. പൊതുസ്വകാര്യ മേഖലയില്‍ നിന്നുള്ള പരമാവധി പിന്തുണ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്ന് മുഹമ്മദ് അലി അല്‍ നുഅ്മാന്‍ വ്യക്തമാക്കി.

English summary
SCTDA launches Sharjah Tourism Vision 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X