കറാമയിൽ പുതിയ ശാഖയുമായി സീബ്രീസ് കാർഗോ എത്തുന്നു
ദുബായ്: ഉപഭോക്താക്കൾക്ക് മികച്ച സേവനം വാഗ്ദാനം ചെയ്ത് സീബ്രീസ് കാർഗോയുടെ പുതിയ ശാഖ ദുബായ് കറാമയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഏപ്രിൽ അഞ്ചാം തിയ്യതി വൈകീട്ട് നാലിന് മുൻ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയാണ് ശാഖയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയെന്ന് സീബ്രീസ് കാർഗോ പ്രതിനിധികൾ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പികെ കുഞ്ഞാലികുട്ടി എംപി, പിവി അബ്ദുൽ വഹാബ് എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ബർദുബായിലാണ് സീബ്രീസിന്റെ യുഎഇ ലെ ആദ്യ ശാഖ പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് തങ്ങളെ അടുത്ത ശാഖയിലേക്ക് നയിച്ചതെന്ന് അധിക്രതർ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. യുഎഇ ലെ മികച്ച ഡോർ ടു ഡോർ കാർഗോ കമ്പനിക്കുള്ള ബഹുമതി കരസ്ഥമാക്കിയതും, രണ്ടായിരിത്തി പതിനൊന്ന് മുതൽ തുടർടച്ചയായി 2014 വരെ എമിറേറ്റ്സ് സ്കൈ കാർഗോ, 2012 ൽ ഇത്തിഹാദ് എയർവൈസ്, 2016 ൽ എയർ അറേബ്യ എന്നീ വിമാന കമ്പനികളുടെ ടോപ് ഏജന്റ് അവാർഡും സീബ്രീസ് കാർഗോ ആന്റ് കൊറിയർ മിഡിലീസ്റ്റ് ബഹുമതിയും സീബ്രീസിനെ തേടിയെത്തിയിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കാർഗോ കളക്ഷൻ സെന്ററാണ് കമ്പനിയെ മറ്റ് കമ്പനികളിൽ നിന്നും വിത്യസ്തമാക്കുന്നതെന്നും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ എവിടേക്കും 7 ദിവസം കൊണ്ട് ഡെലിവറി കൊടുക്കുവാനും കേരളത്തിൽ എക്സ്പ്രസ്സ് ഡെലിവറി സർവീസും സാധിക്കുന്നതാണ്. നിയമ പരമായി ഇന്ത്യയിലേക് കാർഗോ അയക്കണമെങ്കിൽ അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന വ്യക്തിയുടെയും തിരിച്ചറിയൽ കാർഡ് ( ആധാർ കാർഡ്, ഇലക്ഷൻ കാർഡ്, ഡ്രൈവിംങ് ലൈസൻസ്, പാസ്പോർട്ട്) പകർപ്പ് നിർബന്ധമാണ്.
ഈ പകർപ്പുകൾ വളരെ സുരക്ഷിതമാണെന്നും യാതൊരു വിധത്തിലും ഇതിന്റെ ദുരുപയോഗ സാധ്യത ഇല്ലാ എന്നും ബ്രീസ് ഹോൾഡിംങ് ഗ്രൂപ്പ് ചെയർമാൻ ആന്റ് മാനേജിംങ് ഡയറക്ടർ റഷീദ് അലി പുളിക്കൽ അറിയിച്ചു. ആദ്യം അയക്കുന്ന 100 പേർക്ക് 50% പിന്നീട് എത്തുന്ന 100 പേർക്ക് 40% പിന്നെ എത്തുന്ന 250 ആളുകൾക്ക് 30% ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. റയീസ് ചിറ്റങ്ങാടൻ, യൂനസ് കുണ്ടേരി, കെ. എൻ റയീസ്, യൂനസ്, കമർ, ജാക്കി രഹ് മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications