സൗദി ബാലികയെ കഴുത്തറുത്ത് കൊന്ന ഇന്തോനേഷ്യക്കാരിയുടെ വധ ശിക്ഷ സൗദി നടപ്പിലാക്കി
യാംബു: നാലു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇന്തോനേഷ്യന്‍ വേലക്കാരിയെ വധ ശിക്ഷക്ക് വിധേയയാക്കി. 2012 സെപ്തംബറില്‍ സൗദി ബാലിക താല ഖാലിദ് അല്‍ ശഹ്‌രിയെയാണു മാതാവിന്റെ കിടക്കയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ വേലക്കാരി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.
യാംബു ജയിലിനകത്ത് നടപ്പാക്കുന്ന വധ ശിക്ഷ വീക്ഷിക്കുന്നതിനു ഭാര്യയോടൊപ്പം ഹാജരാകുമെന്നും വേലക്കാരിക്ക് ഒരു കാരണവശാലും മാപ്പ് നല്‍കില്ലെന്നും ബാലികയുടെ പിതാവ് ഖാലിദ് അല്‍ ശഹ്‌രി പറഞ്ഞു.

വേലക്കാരിക്ക് ശംബളയിനത്തില്‍ നല്‍കാനുണ്ടായിരുന്ന 2800 റിയാല്‍ യാംബു ജയില്‍ വകുപ്പിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ കീഴ്‌ക്കോടതി വിധിച്ച വധ ശിക്ഷ അപ്പീല്‍ കോടതിയും ശേഷം സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.












Click it and Unblock the Notifications