മോദി സൗദി സന്ദര്‍ശിയ്ക്കുന്പോള്‍ പ്രവാസിയ്ക്ക് എന്ത് നേട്ടം? അറിയൂ
ദില്ലി: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിയ്ക്കാന്‍ ഒരുങ്ങുകയാണ്. ബ്രസല്‍സ്, യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളിലേയ്ക്കാണ് മോദി ബുധനാഴ്ച യാത്ര തിരിയ്ക്കുന്നത്. ഒട്ടേറെ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ. അതിനാല്‍ തന്നെ സല്‍മാന്‍ രാജാവുമായി മോദി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം പ്രവാസികളുമായി ബന്ധപ്പെട്ടത് തന്നെയാകും.
അഞ്ച് വര്‍ഷത്തിനിടയില്‍ സൗദിയിലെ സാമൂഹിക സാംസ്‌ക്കാരിക സാമ്പത്തിക മേഖലയില്‍ ഒട്ടേറെ മാറ്റങ്ങളാണ് ഉണ്ടായത്. അതിനാല്‍ തന്നെ സാമ്പത്തിക സ്ഥിതി മുതല്‍ സുരക്ഷ കാര്യങ്ങള്‍ വരെ മോദിയുടെ മനസില്‍ ഉണ്ടാകും. തീവ്രവാദികളെ കൈമാറുന്നതില്‍ ഉള്‍പ്പടെ സൗദി ഇന്ത്യയുമായി സഹകരിയ്ക്കാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല.
ഇപ്പോഴും ഇക്കാര്യത്തില്‍ ഫലപ്രദമായ ബന്ധമല്ല ഇരു രാജ്യങ്ങളുടേതും.മോദിയുടെ സന്ദര്‍ശനത്തില്‍ പ്രവാസികള്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നറിയേണ്ടേ?

ക്ഷണം
സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സൗദി അറേബ്യ സന്ദര്‍ശിയ്ക്കുന്നത്.

സഹകരണം
ഇന്ത്യയിലെ സുരക്ഷാ കാര്യങ്ങളെ സൗദി അറേബ്യ നിരീക്ഷിയ്ക്കുന്നുണ്ട്, സുരക്ഷ കാര്യങ്ങള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്മ, പ്രതിരോഘം എന്നിവയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാന്‍ ശ്രമമണുണ്ടാകും

നിക്ഷേപം
ഇന്ത്യയുടൈ ഫോറിന്‍ ഇന്‍വെസ്‌റ്റേഴ്‌സില്‍ പ്രധാനിയാണ് സൗദി അറേബ്യ. സല്‍മാന്‍ രാജാവിന്റെ സഹകരണത്തോടെ നിക്ഷേപം കൂട്ടാന്‍ ശ്രമിയ്ക്കാം.

എണ്ണ ഇറക്കുമതി
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 20 ശതമാനവും സൗദിയില്‍ നിന്നാണ്.

പങ്കാളി
വ്യാപര രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ പങ്കാളിയാണ് സൗദി അറേബ്യ. മോദിയുടെ സന്ദര്‍ശനത്തോടെ വ്യാപര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമമുണ്ടായേക്കിം

പ്രവാസികള്‍ക്ക്
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇവരുടെ തൊഴില്‍ സുരക്ഷ ഉള്‍പ്പടെയുള്ളവ ഉറപ്പാക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യമാണ്

ഭീഷണിയായി
സൗദിയിലും ഷിയ-സുന്നി പോരാട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് മാത്രമല്ല യെമന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സൗദി നടത്തുന്ന ആക്രമണങ്ങളും വിമതരുടെ പ്രത്യാക്രമണവും ഇന്ത്യക്കാര്‍ക്കും ഭീഷണിയാകാറുണ്ട്.

ഭീതി
സൗദിയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കൂട്ടപിരിച്ച് വിടല്‍ ഉണ്ടാകുമെന്ന ഭയം പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന മോദി, പ്രവാസികളുടെ ഈ ആശങ്കയ്ക്കും പരിഹാരം ഉണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications