റിയാദില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു
റിയാദ്: റിയാദില്‍ അജ്ഞാതരുടെ വെടിയേറ്റ് സൗദി സുരക്ഷാ ഉദ്യോഗസ്ഥന്‍ മാജിദ് അല്‍ ഗാമിദി കൊല്ലപ്പെട്ടു. ഇന്നലെ ദക്ഷിണ റിയാദ് മേഖലയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന സുരക്ഷ സംഘത്തിനു നേരെ അക്രമികള്‍ വാഹനത്തില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. വൈകുന്നേരം 7. 30 നാണു സംഭവം നടന്നത്.
അക്രമികളെ കണ്ടെത്താന്‍ സുരക്ഷാ വിഭാഗം ശക്തമായ തിരച്ചില്‍ ആരഭിച്ച് കഴിഞ്ഞു.അതേ സമയം ഇന്നലെ രാവിലെ ദമ്മാം കിംഗ് ഫഹദ് കോസ് വേ വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ആയുധ ശേഖരം സൗദി കസ്റ്റംസ് പിടിച്ചെടുത്തു. ഫോര്‍ഡ് കാറിനുള്ളില്‍ അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ആര്‍.ഡി.എക്‌സ്.

14 പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു കടത്താന്‍ ശ്രമിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ബഹ് റൈന്‍ സുരക്ഷാ ഏജന്‍സിയുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ വാക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.


Click it and Unblock the Notifications