സൗദി: സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചു, സംഭവത്തിന് പിന്നില്‍ ഐസിസ്!!!
ഈസ്റ്റേണ്‍ പ്രവിശ്യാ നഗരമായ ഖാത്തിഫില്‍ ഞായറാഴ്ചയായിരുന്നു സംഭവം
റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥന് സൗദിയില്‍ വെടിയേറ്റ് മരിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റേണ്‍ പ്രവിശ്യാ നഗരമായ ഖാത്തിഫില്‍ ഞായറാഴ്ചയായിരുന്നു സംഭവമെന്ന് സൗദിയിലെ അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിലെത്തിയവരാണ് വെടിയുതിര്‍ത്തതെന്നാണ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പട്രോളിംഗിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ച ദമ്മാമില്‍ വച്ചും ഇത്തരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. സൗദിയിലെ എണ്ണ ഉല്പ്പാദനമുള്ളതും യാഥാസ്ഥിതിക ചിന്താഗതിയുള്ള ഷിയാക്കളും താമസിക്കുന്ന പ്രദേശവുമാണ് ഈസ്റ്റേണ്‍ പ്രവിശ്യ.

നേരത്തെ സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ ഷിയാ പോരാളികളായിരുന്നു. സിറിയയിലും ഇറാഖിലും ഭൂപ്രദേശങ്ങള്‍ കയ്യടക്കി വച്ചിട്ടുള്ള ഐസിസ് സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായിട്ടുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഷിയാക്കള്ക്കെതിരെയുള്ള ആക്രമണത്തിന്റെ ഉത്തരകവാദിത്തവും ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തിയിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications