സീതിഹാജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ബ്രോഷര്‍ പ്രകാശനം ചെയ്തു
ദുബായ്: പ്രവാസ ലോകത്തെ ഫുട്ബാള്‍ പ്രേമികള്‍ക്ക് സോക്കര്‍ വിരുന്നൊരുക്കി ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി മെമ്മോറിയല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം കേരള വ്യവസായഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി ഫാസ്റ്റ് ട്രാക്ക് സി.ഇ.ഒ അബ്ദുല്‍ ഹമീദിനു നല്‍കി നിര്‍വഹിച്ചു.

ദുബായ് ഇന്റര്‍ കോഡിനെന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ജില്ലാ ഭാരവാഹികളായ ചെമ്മുക്കന്‍ യാഹുമോന്‍, ഇ.ആര്‍ അലി മാസ്റ്റര്‍, നിഹ്മത്തുള്ള മങ്കട, ഒ.ടി സലാം, സിദ്ദീഖ് കാലൊടി, ജലീല്‍ കൊണ്ടോട്ടി, ഹംസു കാവണ്ണയില്‍, ഹംസ ഹാജി മട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications