കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീതിഹാജി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Google Oneindia Malayalam News

ദുബായ്: പ്രവാസ ലോകത്തെ സോക്കര്‍ പ്രേമികള്‍ക്ക് ഫുട്ബാള്‍ മാമാങ്കം ഒരുക്കി ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു അന്തിമ രൂപമയി. (26/02/2016)ഫെബ്രുവരി 26നു വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് ദുബായ് സ്‌കൌട്ട് മിഷന്‍ ഗ്രൗണ്ടില്‍ തുടക്കം കുറിക്കുന്ന ഫുട്ബാള്‍ മാമാങ്കത്തിന് കേരളത്തിലെ പ്രമുഖ ക്ലബുകളായ ടൈറ്റാനിയം, വിവ കേരള,കെ.എസ്.ഇ ബി ,എസ്.ബി.ടി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച പ്രമുഖ കളിക്കാര്‍ അണിനിരക്കുന്ന യു.എ.ഇ. യിലെ പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്.

football

കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വന്‍ ജന പങ്കാളിത്തം പരിഗണിച്ച് ഇത്തവണ വിപുലമായ ഒരുക്കങ്ങള്‍ ആണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്റിന്റെ ഫിക്ച്ചര്‍ ഇന്ന് (23/02/2016) ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടക്കും. എല്ലാ ടീം മേനേജര്‍മാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

English summary
Seethihaji Football Tournament's arrangements are over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X