Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; സലാം എയര്‍ നിര്‍ത്തി... ഒമാന്‍, യുഎഇ യാത്ര ചെലവേറും

ദുബായ്: ഗള്‍ഫ് പ്രവാസികള്‍ക്ക് ചെലവ് കുറഞ്ഞ യാത്രയ്ക്ക് സൗകര്യം ഒരുക്കിയിരുന്ന സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നു എന്നാണ് വിവരം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം നിലവില്‍ പിന്‍വലിച്ചിട്ടുണ്ട്. ഒമാന്‍ കേന്ദ്രമായുള്ള വിമാന കമ്പനിയാണ് സലാം എയര്‍.

യുഎഇയിലെ ഫുജൈറയില്‍ നിന്ന് സലാം എയര്‍ കണക്ഷന്‍ വിമാനങ്ങള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജയ്പൂര്‍, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായിരുന്നു ഈ വിമാന സര്‍വീസുകള്‍. പുതിയ പ്രഖ്യാപനത്തോടെ ഈ സര്‍വീസുകളും അനിശ്ചതത്വത്തിലായി. സര്‍വീസ് പ്രഖ്യാപിച്ച വേളയില്‍ നിരവധി പേര്‍ക്ക് ബുക്ക് ചെയ്തിരുന്നു.

flight

ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കുമെന്നാണ് വിവരം. അബുദാബി, ദുബായ്, തിരുവനന്തപുരം എന്നിവിടങ്ങളിലെ സലാം എയറിന്റെ ബുക്കിങ് ഓഫീസുകള്‍ സര്‍വീസ് നിര്‍ത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. മസ്‌ക്കത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ഒക്ടോബര്‍ ഒന്ന് മുതല്‍ നിര്‍ത്തിവച്ചു എന്നാണ് കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, യുഎഇ സര്‍വീസ് നിര്‍ത്തിവച്ച കാര്യം സലാം എയര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കമ്പനിയുടെ ഓണ്‍ലൈന്‍ ബുക്കിങ് സ്ലോട്ടില്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് കാണിക്കുന്നില്ല. കോഴിക്കോട് വിമാനത്താവളത്തിലേക്കും സര്‍വീസ് നടത്തുന്ന കമ്പനിയാണ് സലാം എയര്‍. എന്നാല്‍ ഈ റൂട്ടിലും ഇപ്പോള്‍ ബുക്കിങ് സാധ്യമാകുന്നില്ല. ഇതാണ് സര്‍വീസ് നിര്‍ത്തി എന്ന പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് ബുക്കിങ് കേന്ദ്രങ്ങളിലെ ജീവനക്കാരും സമ്മതിച്ചു.

എന്താണ് സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള കാരണം എന്ന ചോദ്യമാണ് പ്രവാസികള്‍ ഉന്നയിക്കുന്നത്. ഇന്ത്യയിലേക്കുള്ള റൂട്ടില്‍ വിമാനങ്ങള്‍ അനുവദിക്കുന്നതില്‍ പരിമിതിയുണ്ട് എന്ന പ്രതികരണമാണ് കമ്പനി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഒമാന്‍ എയര്‍ വിമാനങ്ങള്‍ സര്‍വീസ് മുടക്കില്ല.

ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസികള്‍ ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ജിസിസി വിമാന കമ്പനികള്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്. അതിനിടെയാണ് സലാം എയറിന്റെ മറിച്ചുള്ള തീരുമാനം. എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേയ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, സൗദിയ എന്നീ കമ്പനികളെല്ലാം നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ജിസിസി വിമാനങ്ങളാണ്.

ഒമാനിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് സലാം എയറിന്റെ തീരുമാനം. ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയ പിന്നാലെയാണ് സലാം എയറും നിര്‍ത്തുന്നത്. ഇതോടെ ഒമാന്‍ യാത്രക്കാര്‍ പ്രതിസന്ധിയിലാകും. മറ്റു വിമാനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ടി വരും. വരും ദിവസങ്ങളില്‍ ഈ റൂട്ടില്‍ ടിക്കറ്റ് നിരക്ക് ഉയരുമെന്നാണ് കരുതുന്നത്. അതേസമയം, പ്രതിസന്ധി മറികടക്കാന്‍ എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസ് നടത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+