സേട്ട് സാഹിബ് അനുസ്മരണ സമ്മേളനവും സെമിനാറും 15നു
ജിദ്ദ: ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബിന്റെ പത്താം ചരമ വാര്‍ഷികത്തോടനുംബന്ധിച്ച് ഈ മാസം 15 നു ഷിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിക്കുമെന്നു ഇന്ത്യന്‍ മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍ ജിദ്ദ (ഐ.എം.സി.സി) ഭാരവാഹികള്‍ അറിയിച്ചു. '' ന്യൂനപക്ഷ വേട്ട രക്ഷാ കവചം തീര്‍ക്കേണ്ടതാര്‍ '' എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറില്‍ ജിദ്ദയിലെ പ്രമുഖ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
സേട്ട് സാഹിബിന്റെ പേരില്‍ പുതിയ ജീവകാരുണ്യ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഐ.എം.സി.സി ജിദ്ദ സെന്‍ ട്രല്‍ കമ്മിറ്റി റിലീഫ് പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതം വഴി മുട്ടി നില്‍ക്കുന്ന അനാഥകള്‍ , അഗതികള്‍ , വിധവകള്‍ , മാറാ രോഗങ്ങള്‍ കൊണ്ട് കഷ്ട്ടപ്പെടുന്നവര്‍ തുടങ്ങി വലരെ ദയനീയമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് '' മില്ലത്ത് സാന്ത്വനം '' എന്ന പേരില്‍ മാസം തോറും ധന സഹായമെത്തിച്ച് നല്‍കുന്ന ഒരു ബൃഹത്തായ പദ്ധതിയാണു കമ്മിറ്റി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ജാതി മത പരിഗണനകള്‍ക്കതീതമായി സാംബത്തിക സാഹചര്യം മാത്രം പരിഗണിച്ച് ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്ക് സഹായം എത്തിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ ഈ വര്‍ഷം ജൂണില്‍ മലബാര്‍ മേഖലയിലെ ആറു ജില്ലകളില്‍ നിന്നുള്ള 250 കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കും. മാസം തോറും 1000 രൂപ തോതില്‍ വര്‍ഷത്തില്‍ 12000 രൂപയാണു വിതരണം ചെയ്യുക. 2016 ല്‍ ഈ സഹായം കേരളത്തിലെ മറ്റു ജില്ലകളിലേക്കു കൂടെ വ്യാപിപ്പിച്ച് 500 കുടുംബങ്ങളിലേക്കും 2017 ഇല്‍ 1000 കുടുംബങ്ങളിലേക്കും എത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐ.എം.സി.സി നേതാക്കളായ അബ്ദുല്ലക്കുട്ടി, ഹംസ, ഗഫൂര്‍ , മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications