അബുദാബി: ബാങ്ക് കൊള്ള കേസിലെ പ്രതികള്‍ക്ക് 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചു
അബുദാബി: ബാങ്ക് കൊള്ള കേസില്‍ പിടിക്കപ്പെട്ട ഏഴു പേര്‍ക്ക് അബുദാബി കേടതി മൂന്നു വര്‍ഷം തടവ് വിധിച്ചു. 2013-2015 കാലഘട്ടത്തിലായി 10 മില്ല്യണ്‍ ഡോളറാണ് ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത്.
പിടിക്കപ്പെട്ട പ്രതികളില്‍ രണ്ടു പേര്‍ ഇതേ ബാങ്കിലെ ജീവനക്കാരാണ്. ആറു യുവാക്കളും ഒരു യുവതിയും അടങ്ങുന്ന സംഘമാണ് പിടിക്കപ്പെട്ടത്. വന്‍ തുകകള്‍ നിക്ഷേപിക്കുന്നവരുടെ അക്കൗണ്ടുകളില്‍ നിന്ന് പല തവണകളായി പണം നഷ്ടപ്പെടുകയായിരുന്നു.

ബാങ്ക് ജീവനക്കാര്‍ അവരുടെ ജോലി ഉപയോഗിച്ച് ഉപഭോക്താകളുടെ അക്കൗണ്ടുകളില്‍ കൃത്രിമം നടത്തുകയായിരുന്നു. കൊള്ളസംഘത്തിലെ പ്രവാസിയായ യുവാവിനെ മൂന്നു വര്‍ഷത്തെ തടവിനും യുഎഇയില്‍ നിന്നും നാടുകടത്തുന്നതിനും ഉത്തരവിട്ടു. യുവതിയടക്കം ബാക്കി ആറു പേര്‍ക്കും മൂന്നു വര്‍ഷം വീതം തടവ് വിധിച്ചു.












Click it and Unblock the Notifications