സൗദി: വ്യഭിചാരക്കുറ്റം ഏഴ് പ്രവാസികളെ ജയിലിലടച്ചു, പ്രതികളില്‍ സ്ത്രീകളും!!
ഇവരുടെ ശിക്ഷ കാലാവധി പൂര്‍ത്തിയാവുന്നതോടെ നാടുകടത്തും
മനാമ: വ്യഭിചാരക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ആറ് പ്രവാസികളെ സൗദി ജയിയിലടച്ചു. പശ്ചിമ സൗദിയിലെ ജിദ്ദയിലാണ് സംഭവം. നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്. പണം സമ്പാദിക്കുന്നതിനായി അനാശാസ്യ പ്രവര്‍ത്തി നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ഏഷ്യക്കാരായ ഇവരുടെ ശിക്ഷ കാലാവധി പൂര്‍ത്തിയാവുന്നതോടെ നാടുകടത്തുന്നതിനുള്ള നടപടികളാണ് സൗദി സ്വീകരിക്കുക.
വീട്ടുജോലിക്കാരെ ഒരു വീട്ടില്‍ പാര്‍പ്പിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലൈംഗിക വ്യാപാരത്തിനായി തൊഴിലുടമകളുടെ വീടുകളും പ്രതികള്‍ ഉപയോഗിച്ചിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട കോടതി ലൈംഗിക വ്യാപാരം വഴി ശേഖരിച്ച പണം പിടിച്ചെടുക്കാനും ഉത്തരവിട്ടു.

നേരത്തെ കേസ് പരിഗണിച്ച കീഴ്‌ക്കോടതി പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 500 ചാട്ടയടിയുമായിരുന്നു വിധിച്ചത്. ഇതിന് പുറമേ 30,000 സൗദി റിയാല്‍ പിഴയിനത്തില്‍ അടയ്ക്കാനും കോടതി ഉത്തരവിട്ടു. കേസിലെ പ്രതികളായ മൂന്ന് സ്ത്രീകള്‍ക്കും രണ്ട് വര്‍ഷം തടവും 200 ചാട്ടയടിയും നല്‍കാന്‍ കോടതി വിധിച്ചു.












Click it and Unblock the Notifications