സൗദിയില്‍ വാഹനാപകടത്തില്‍ ഏഴ് പേര്‍ വെന്തുമരിച്ചു
ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ വെന്ത് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സ്വദേശികളായ രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ചെക്‌പോസ്റ്റില്‍ നിര്‍ത്താതെ പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. റിയാദിലെ ത്വായിഫ് പാതയില്‍ നൂറ്റിയെമ്പത് കിലോമീറ്റര്‍ വടക്ക് കിഴക്കുള്ള മവിയ്യയില്‍ ആണ് സംഭവം
ശനിയാഴ്ച (ജൂണ്‍ 19) യാണ് അപകടം ഉണ്ടായത്. പൊലീസിനെ വെട്ടിച്ച് ഓടിച്ച് പോയ വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വാഹനം നിയന്ത്രണം വിട്ട് മറ്റ് മൂന്ന് വാഹനങ്ങളിലിടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വാഹനത്തിന്റെ പെട്രോള്‍ ടാങ്കിന് തീപിടിച്ചു.

നിയമലംഘകരായ ആഫ്രിയ്ക്കാന്‍ വംശജരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ചെക്ക് പോസ്റ്റില്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന് നേരെ പൊലീസ് നിറയൊഴിച്ചതായി മക്ക പ്രവിശ്യയിലെ പൊലീസ് ഔദ്യോഗിക വക്താവ് വിശദീകരിച്ചു.












Click it and Unblock the Notifications