കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ തടവുകാര്‍ക്ക് പൊതുമാപ്പ്

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: റംസാനോട് അനുബന്ധിച്ച് ദുബായില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് അനുവദിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ വൈസി് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ബിന്‍ റാഷിദ് മുഹമ്മദ് ബിന്‍ അല്‍ മക്തൂം ആണ് തടവുകാര്‍ക്ക് പൊതുമാപ്പ് അനുവദിച്ചത്. 892 തടവുകാരാണ് പൊതുമാപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ജയില്‍ മോചിതരാകുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്ന ഒട്ടേറെപ്പേരാണ് ജയില്‍ മോചിതരാകുന്നത്. ഇതിന് വേണ്ട മനടപടികള്‍ ആരംഭിച്ച് കഴിഞ്ഞെന്ന് അറ്റോണ്‍ ജനറല്‍ ഇസ്സാം ഐസ എല്‍ ഹുമൈദാന്‍ പറഞ്ഞു. വിവിധ ജയിലുകളില്‍ കഴിഞ്ഞ തടവുകാര്‍ക്ക് റംസാന്‍ നാളുകളില്‍ സ്വന്തം കുടുബത്തോടൊപ്പം താമസിയ്ക്കാമെന്നും തെറ്റുകളില്‍ നിന്ന് മോചിതരായി പുതുജീവിതം നയിക്കണമെന്നും ഇസ്സാം ഐസ എല്‍ ഹുമൈദാന്‍ പറഞ്ഞു.

റംസാന്റെ മഹത്തായ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടും ദുബായ്ുടെ സാസംക്കാരിക മൂല്യങ്ങള്‍ കാത്ത് സൂക്ഷിച്ചു കൊണ്ടുമാണ് ദുബായ് ഭരണാധാികാരി പൊതുമാപ്പ് പ്രഖ്യാപിച്ചതെന്നും എല്‍ ഹുമൈദാന്‍ പറഞ്ഞു. ജയില്‍ മോചിതരായ ശേഷം തടവുകാര്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

English summary
Shaikh Mohammed orders release of 892 prisoners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X