ഷമീര്‍ വധം; സൗദിയില്‍ കോഴിക്കോട് തൃശൂർ സ്വദേശികൾ അടക്കമുള്ള പ്രതികളുടെ വധശിക്ഷ ശരിവച്ചു
ദമാം: കോഴിക്കോട് സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു. കോഴിക്കോട് മുക്കിലങ്ങാടി സ്വദേശി ഷമീര്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജുബൈലിലെ വര്‍ക്കഷോപ്പ് മേഖലയില്‍ മാലിന്യപ്പെട്ടിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
കേസിലെ പ്രതികളായ മലയാളിള്‍ അടക്കമുള്ള പ്രതികള്‍ക്കാണ് ജുബൈല്‍ കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ അപ്പീല്‍ കോടതിയും ശരിവച്ചത്. കേസില്‍ പ്രതികളായ ആറ് പേര്‍ക്കും വധശിക്ഷ നല്‍കാനാണ് കോടതി ഉത്തരവ്.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ചീനിക്കപ്പുറത്ത് നിസാം സാദിഖ് ( 29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജമല്‍, നാല് സൗദി സ്വദേശികള്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ ആറ് പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുന്നാള്‍ ദിവസത്തിന്റെ തലേന്നാണ് ഷമീറിന്റെ മൃതദേഹം മാലിന്യപ്പെട്ടിക്ക് സമീപം ബ്ലാങ്കറ്റില്‍ കെട്ടിയ നിലയില്‍ കണ്ടത്.

മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത പാടുകളായിരുന്നു ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പിന്നാലെ തന്നെ പൊലീസ് ആറ് പ്രതികളെയും കസ്റ്റഡിയില്‍ എടുത്തു. ഹവാല പണം ഏജന്റായിരുന്നു ഷമീര്‍. ഇയാളില്‍ നിന്ന് പണം കവരുന്നതിന് വേണ്ടിയാണ് ഷമീറിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മൂന്ന് ദിവസം ഇയാളെ പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടെ മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. പണം കവരുന്ന സ്വദേശി സംഘത്തിന് വിവരം കൈമാറിയത് മലയാളികളായ നിസാം, അജ്മല്‍ എന്നിവരാണെന്ന് പൊലീസ് കണ്ടെത്തി. നാട്ടില്‍ രണ്ട് കുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷമീര്‍. ഈ കൊലപാതകം പ്രവാസി സമൂഹത്തെ ആകെ ഞെട്ടിച്ചിരുന്നു.

മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് അന്വേഷണ സംഘം പ്രതികളെ കണ്ടെത്തിയത്. ഇപ്പോള്‍ അപ്പീല്‍ കോടതിയും വധശിക്ഷ ശരിവച്ചതോടെ ദയഹര്‍ജികള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രതികള്‍. പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ ഷമീറിന്റെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല. അതേസമ.ം, പ്രതിയായ നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് നിയമസഹായം ലഭ്യമാക്കാന്‍ ജുബൈലിലെ സാമൂഹിക പ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍ പൊറ്റശേരിക്ക് ഇന്ത്യന്‍ എംബസി അധികാരം പത്രം നല്‍കിയിരുന്നു. അതേസമയം, സൗദി ഭരണാധികാരികള്‍ അടക്കമുള്ളവര്‍ക്ക് എംബസി വഴി ദയാഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ് നിസാമിന്റെ കുടുംബമെന്ന് സൈഫു്ദീന്‍ പറഞ്ഞു. എന്നാല്‍ കുടുംബത്തിന്റെ മാപ്പ് നല്‍കല്‍ മാത്രമാണ് ഇതിന് ഒരു ആത്യന്തിക പരിഹാരം.












Click it and Unblock the Notifications