തിരൂര്‍ സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു
ഷാര്‍ജ: തിരൂര്‍ ഏഴൂര്‍ സ്വദേശിയായ മുന്നേഴിക്കാട്ടില്‍ കുഞ്ഞി മൊയ്തീന്‍ ഷാര്‍ജയില്‍ മരണപ്പെട്ടു. അമ്പത്തിഅഞ്ച് വയസ്സായിരുന്നു. അസുഖ ബാധിതനായി ഏതാനും ദിവസങ്ങളായി ഷാര്‍ജ ദൈദ് ഹോസ്പ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 15 വര്‍ഷത്തോളമായി ദൈദിലെ ഒരു റെസ്‌റ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. തിരൂര്‍ പൂക്കയില്‍ സ്വദേശിനി കുളങ്ങരകത്ത്് ആമിനയാണ് ഭാര്യ. നിഷാദ്, നസീറ, ജസീറ എന്നിവര്‍ മക്കളാണ്.

നടപടികള്‍ പൂര്‍ത്തിയാക്കി മ്യതശരീരം നാട്ടിലെത്തി ഖബറടക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications