ഷാര്‍ജ അക്ഷര ലോകം നവംബര്‍ ഒന്നിനു മിഴി തുറക്കും.
ഷാര്‍ജ: സംഘടനാ മികവിലും പങ്കാളിത്ത മികവിലും ലോക ശ്രദ്ധയാകര്‍ഷിച്ച ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകോത്സവത്തിനു നവംബര്‍ ഒന്നിനു തുടക്കമാകും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന അക്ഷര മേള 11 ദിവസം നീണ്ടു നില്‍ക്കും.

ഇത് 36ാം വര്‍ഷമാണ് മേള സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു പ്രസാദകരും ലക്ഷക്കണക്കിനു വരുന്ന പുസ്തക പ്രേമികളും ഒന്നിക്കുന്ന മേള ലോക പുസ്തകോത്സവത്തില്‍ മൂന്നാം സ്ഥാനത്താണ്.

വിവിധ സംസ്‌കാരവും വിജ്ഞാനവും ഒന്നിക്കുന്ന മേളയില്‍ ലോക പ്രശസ്ഥരായ ആയിരക്കണക്കിനു സാഹിത്യ-സാംസ്‌കാരിക നായകന്മാരുടെ പ്രത്യേക സെഷനുകളും അരങ്ങേറും. ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്യത്യത്തിലും നേത്യത്വത്തിലുമാണ് മേള അരങ്ങേറുന്നത്. ബ്രിട്ടണായിരിക്കും ഈ വര്‍ഷത്തെ അതിഥി രാഷ്ട്രം.













Click it and Unblock the Notifications