Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതങ്ങള്‍ക്ക് വിട; ഷാര്‍ജ ബേക്കറി ജീവനക്കാരിലെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങി.

ഷാര്‍ജ: ശമ്പളവും ജോലിയുമില്ലാതെ കഴിഞ്ഞ പത്ത് മാസമായി ദുരിതമനുഭവിച്ച് വന്ന ഷാര്‍ജയിലെ 25 ഓളം ബേക്കറി ജീവനക്കാരിലെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങി. ആദ്യഘട്ടത്തില്‍ ഏഴ് തൊഴിലാളികളെയാണ് വീസ റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചത്.

ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റസിന്റെ സൗജന്യ നിയമസഹായമാണ് ദുരിതക്കയത്തില്‍ ഇവര്‍ക്ക് തുണയായത്. കൊല്ലം സ്വദേശി ഷറഫൂദ്ദീന്‍, മലപ്പുറം സ്വദേശി ശ്രീനിവാസന്‍ തൃശ്ശൂര്‍ സ്വദേശികളായ സുബ്രഹ്മണ്യന്‍, പ്രകാശന്‍, ഉത്തര്‍ പ്രദേശ് സ്വദേശികളായ രമേഷ് യാദവ്, മാദന്‍ സിങ് യാദവ്, ബംഗ്ലാദേശ് സ്വദേശി മിര്‍ഹുസൈന്‍ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്.

മറ്റ് തൊഴിലാളികളുടെ വീസ റദ്ദാക്കല്‍ നടപടികള്‍ നടന്ന് വരുന്നതായും മൂന്ന് ജീവനക്കാരുടെ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്താല്‍ പാസ് പോര്‍ട്ട് പുതുക്കി ലഭിച്ചതിന് ശേഷം മാത്രമെ നാട്ടിലേക്ക് പോകാന്‍ കഴിയുകയുള്ളൂവെന്നും ഇവര്‍ക്കുളള നിയമ സഹായങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു.

bakery

ഷാര്‍ജ വ്യാവസായ മേഖലയിലെ ബേക്കറിയിലെ ജീവനക്കാരാണ് ഇവര്‍. ബാംഗ്ലൂര്‍ സ്വദേശി കുമാരസ്വമി, മലയാളികളായ ബാലന്‍, സുരേഷ്‌കുമാര്‍, സെയ്ദ്, സുരേഷ് പിള്ള എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഉടമകള്‍ തമ്മിലുള്ള അഭിപ്രായ വിത്യാസത്തിന്റെ പേരില്‍ താറുമാറായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+