കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജ പുസ്തക മേളയിൽ ശിഹാബ് ജീവ ചരിത്രം പ്രകാശനം ചെയ്യും

Google Oneindia Malayalam News

ഷാർജ: മൂന്നാമത് സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റിന്റെ ഭാഗമായി സയ്യിദ് ശിഹാബ് തങ്ങളെ കുറിച്ച് വ്യത്യസ്ഥമായ മൂന്ന് പുസ്തകങ്ങളിറക്കുന്നു. മുപ്പത്തിയാറാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഇന്റലക്ച്വൽ ഹാളിൽ നവംബർ 2 ന് വ്യാഴാഴ്ച്ച രാത്രി 9 മണിക്കാണ് പ്രകാശനം നടക്കുക.

നഗരമധ്യത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓടി മറിഞ്ഞ യുവാവിനെ പോലീസ് പൊക്കിനഗരമധ്യത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓടി മറിഞ്ഞ യുവാവിനെ പോലീസ് പൊക്കി

അറബ് സമൂഹത്തിനുൾപ്പെടെ സയ്യിദ് ശിഹാബ് തങ്ങളുടെ വ്യക്തിത്വം മനസ്സിലാകുന്നതിന് സഹായിക്കുന്ന തരത്തിൽ അറബിയിലും ഇംഗ്ലീഷിലുമായി രണ്ട് പുസ്തകങ്ങളും പുതുതലമുറക്ക് ശിഹാബ് തങ്ങളെ അറിയാനും കൂടുതൽ പഠിക്കാൻ പ്രചോദനമുണ്ടാവാനും സഹായകമായ മലയാള ചിത്രകഥയുമാണ് പ്രകാശിതമാവുന്നത്.

sharajabk

"നന്മയുടെ ജീവിതം സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം" എന്ന് പേരിട്ട ഗ്രന്ഥങ്ങളുടെ പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നതിനു വേണ്ടി എ.പി.ശംസുദ്ധീൻ ബിൻ മുഹ് യദ്ധീൻ, ഡോ: പുത്തൂർ റഹ്മാൻ, ഡോ: അൻവൻ അമീൻ, മുസ്തഫ പാറപ്പുറത്ത്, നെല്ലറ ശംസുദ്ധീൻ, ബാബു എടക്കുളം, ത്വൽഹത്ത് ഫോറം ഗ്രൂപ്പ് എന്നിവർ രക്ഷാധികാരികളും. പി.കെ. അൻവർ നഹ (ചെയർമാൻ), മുസ്തഫ വേങ്ങര (ജനറൽ കൺവീനർ), മുസ്തഫ തിരൂർ (ട്രഷറർ) എന്നിവർ പ്രധാന ഭാരവാഹികളുമായുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചെമ്മുക്കൻ യാഹുമോൻ ഹാജി, ആവയിൽ ഉമ്മർ ഹാജി, കെ.പി.പി. തങ്ങൾ, കെ. പി. എ സലാം, ഹംസു കാവണ്ണയിൽ (വൈസ് ചെയർമാൻ) ഹംസ ഹാജി മാട്ടുമ്മൽ, കരീം കാലടി, ഇബ്രാഹിം കുട്ടി തിരൂർ, സക്കീർ പാലത്തിങ്ങൽ,മൊയ്തീൻ പൊന്നാനി,കെ.പി. സാജിദ്,മുനീർ തയ്യിൽ(കൺവീനർ) എന്നിവരാണ് സഹ ഭാരവാഹികൾ. വിവിധ സബ് കമ്മറ്റികളും ഭാരവാഹികളായി പ്രോഗ്രാം പി.വി. നാസർ (ചെയർമാൻ) വി.കെ. റഷീദ് (ജനറൽ കൺവീനർ), ഫൈനാൻസ് ആർ.ശുക്കൂർ (ചെയർമാൻ) സി വി.അഷ്റഫ് (ജനറൽ കൺവീനർ) റെജിസ്ട്രേഷൻ ജലീൽ കൊണ്ടോട്ടി(ചെയർമാൻ),എ.പി നൗഫൽ (ജനറൽ കൺവീനർ), മീഡിയ & പബ്ലിസിറ്റി നിഹ്‌മത്തുള്ള മങ്കട(ചെയർമാൻ),സമദ് പെരിന്തൽമണ്ണ(ജനറൽ കൺവീനർ), ട്രാൻസ്പോർട്ടേഷൻ കെ.എം. ജമാൽ (ചെയർമാൻ),ഇ. ഹമീദ് (ജനറൽ കൺവീനർ), സ്റ്റേജ് സിദ്ധീഖ് കാലൊടി (ചെയർമാൻ),ടി.പി. സൈതലവി (ജനറൽ കൺവീനർ), വളണ്ടിയർ ഒ.ടി. സലാം(ചെയർമാൻ),മുജീബ് കോട്ടക്കൽ (ജനറൽകൺവീനർ), റിസപ്ഷൻ അബൂബക്കർ ബി.പി. അങ്ങാടി (ചെയർമാൻ),ഇ. ആർ അലി മാസ്റ്റർ (ജനറൽ കൺവീനർ), ഫുഡ് കുഞ്ഞിമോൻ എരമംഗലം (ചെയർമാൻ), ഷംസുദ്ധീൻ വള്ളിക്കുന്ന് (ജനറൽ കൺവീനർ). പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങങ്ങളും കൺവെൻഷനുകളും നടന്നു വരുന്നതായി സംഘാടകർ അറിയിച്ചു.

കുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലുംകുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലും

English summary
Sharjah book fest; biography release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X