ഷാര്‍ജ പുസ്തകോത്സവത്തില്‍ മലയാളത്തില്‍ നിന്നുള്ള നിരവധി പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും
ലോകത്ത് ഇന്ന് നടന്നുവരുന്ന പുസ്തകോത്സവങ്ങളില്‍ തന്നെ ഏറെ പ്രസിദ്ധമാണ് ഷാര്‍ജ അന്താരാഷ്ട്ര മേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഈ അക്ഷരനഗരിയിലേക്ക് ഒഴുകി എത്തുക.
ഷാര്‍ജ: 35ാമത് ഷാര്‍ജ പുസ്തകോത്സവത്തിന് ഷാര്‍ജ എക്സ്പോയില്‍ തിരിതെളിയുമ്പോള്‍ അത് മലയാളികളുടെ ഉത്സവമായി മാറുകയാണ്. മലയാളത്തില്‍ നിന്നും നിരവധി പുസ്തകങ്ങളാണ് ഈ അന്താരാഷ്ട്ര മേളയില്‍ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്.
ലോകത്ത് ഇന്ന് നടന്നുവരുന്ന പുസ്തകോത്സവങ്ങളില്‍ തന്നെ ഏറെ പ്രസിദ്ധമാണ് ഷാര്‍ജ അന്താരാഷ്ട്ര മേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഈ അക്ഷരനഗരിയിലേക്ക് ഒഴുകി എത്തുക.

പ്രവാസി മലയാളിയായ അസി രചിച്ച ''ക്യാംപ് ക്രോപ്പറിന്റെ ഇടനാഴികള്‍'' എന്ന നോവല്‍ നവംബര്‍ അഞ്ച് വൈകിട്ട് മൂന്നിന് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ ബുക്ക് ഫോറത്തില്‍ പ്രകാശനം ചെയ്യും.

പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച നോവല്‍ സദ്ദാം ഹുസൈന്റെ തൂക്കു കയറിലേയ്ക്കുള്ള യാത്രയ്ക്ക് പിന്നിലെ സംഭവ വികാസങ്ങളാണ് അനാവരണം ചെയ്യുന്നത്.

Click it and Unblock the Notifications