ബോംബ് ഭീഷണിയെ തുടര്‍ന്ന് ഷാര്‍ജയില്‍ കെട്ടിടം ഒഴിപ്പിച്ചു
ഷാര്‍ജ: ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. വ്യാഴാഴ്ച രാത്രി 10 മണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം ലഭിച്ചത്.
ഉടനെ സ്ഥലത്തെത്തിയ പോലീസ്, സി.ഐ.ഡി, ബോംബ് സ്‌ക്വാഡ്, ആംബുലന്‍സ് അടക്കം സര്‍വ്വസന്നാഹങ്ങളും സ്ഥലത്തെത്തുകയായിരുന്നു. നിമിഷ നേരങ്ങള്‍ക്കകം ഷാര്‍ജ എമിഗ്രേഷന്‍ പരിസരത്തുള്ള കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും ഒഴുപ്പിക്കുകയായിരുന്നു.

തൊട്ടടുത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications