തൊഴിലാളി ദിനാഘോഷത്തിന് ഷാര്‍ജയില്‍ ഉജ്വല തുടക്കം
ഷാര്‍ജ: തൊഴില്‍ മേഖലയില്‍ സാധാരണ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടെത്തി മനസ്സിലാക്കി അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുന്നതില്‍ എന്നും ഞങ്ങള്‍ നിങ്ങളോടപ്പമുണ്ടെന്ന സന്ദേശം വിളിച്ചോതി ഷാര്‍ജയില്‍ തൊഴിലാളി ദിനാഘോഷത്തിനു തുടക്കമായി.
സാധരണ തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയായ സജ വ്യവസായ മേഖലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യുഎഇ ലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ പങ്കെടുത്തു.

ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ അതോറിറ്റി വിഭാഗം തലവന്‍ സലീം യൂസഫ് അല്‍ ഖസീര്‍ മുന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു.

ഇന്ത്യ, ബാഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും കലാ, കായിക, സാംസ്‌കാരിക പരിപടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications