Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിവിന്റെ കൊച്ചു ലോകം സമാപിച്ചു; വിസ്മയം തേടിയെത്തിയത് ലക്ഷക്കണക്കിനു കുരുന്നുകള്‍

ഷാര്‍ജ: ഒന്‍പതാമത് ചില്‍ഡ്രന്‍സ് റീഡിംങ് ഫെസ്റ്റിവലിന് ഷാര്‍ജയില്‍ സമാപനമായി. പതിനൊന്നു ദിവസം നീണ്ടു നിന്ന മേളയില്‍ 990 വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം ഏതാണ്ട് 3 ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിച്ചേര്‍ന്നത്.

arivu

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 50,000 ലധികം കാണികളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ റക്കാദ് അല്‍ അമീരി വ്യക്തമാക്കി.

arivu1

ഈ മാസം 19 ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മേള ഉദ്ഘാടനം ചെയ്തത്.

arivu2

കുട്ടികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും സയന്‍സ് മേഖലയില്‍ ആധുനിക ടെക്‌നോളജിയെ കുറിച്ച് കൂടുതല്‍ അറിവു നേടുവാന്‍ സഹായകരമായ ശില്‍പശാലകളും വിദ്യാര്ത്ഥികളില്‍ കൗതുകം ഉണര്‍ത്തി.

arivu3

22 രാജ്യങ്ങളില്‍ നിന്നായി 55 ഓളം എഴുത്തകാരും 60 സാംസ്‌കാരിക പ്രവര്‍ത്തകരും മേളയില്‍ സംബന്ധിച്ചു. ചൈന,ജര്‍മ്മനി, ജപ്പാന്‍,കുവൈത്ത്, മൊറോക്കൊ രാജ്യങ്ങളുടെ പവലിയനുകള്‍ ഇത്തവണ മേളയില്‍ ആദ്യമായി അവരുടെ സാന്നിധ്യം അറിയിച്ചു.

arivu4

ദശവാര്‍ഷികമായ അടുത്ത വര്‍ഷം വിപുലവും വിത്യസ്തവുമായ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+