കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്-ഷാര്‍ജ ബസ് നിരക്കില്‍ വര്‍ദ്ധനവ്

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ദുബായ്-ഷാര്‍ജ നിരക്കുകള്‍ ഉയര്‍ത്തി. എഴ് ദിര്‍ഹത്തില്‍ നിന്ന് യാത്രാനിരക്ക് പത്ത് ദിര്‍ഹമായി ഉയര്‍ത്തിയതായി രണ്ട് എമിറേറ്റുകളിലേയും റോഡ് ആന്റ് ട്രാഫിക് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു.ദുബായില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ഒറ്റത്തവണ യാത്രയ്ക്കാണ് മൂന്ന് ദിര്‍ഹത്തിന്‍റെ വര്‍ദ്ധനവ് ഉണ്ടായിരിയ്ക്കുന്നത്. മെയ് ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലിവില്‍ വരിക. ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന മറ്റ് ഇന്റര്‍സിറ്റി ബസുകള്‍ നിലവിലെ ടിക്കറ്റ് നിരക്കില്‍ തന്നെ യാത്ര തുടരും.

എന്നാല്‍ ദുബായില്‍ നിന്ന് പുറപ്പെടുന്ന മറ്റ് ഇന്റര്‍സിറ്റി ബസുകളില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ദുബായ്- ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വ്വീസാണ് ഏറ്റവും അധികം പേര്‍ ആശ്രയിക്കുന്നത്. ദുബായ്-ഷാര്‍ജറൂട്ടില്‍ അഞ്ച് ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ദെയ്‌റ്, ബര്‍ദുബായ്, ജെബേല്‍ അലി, റഷീദിയ, ഖ്വാസിസ് എന്നിവിടങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് സര്‍വ്വീസ് നടത്തുന്നവയാണ് അഞ്ച് ബസുകള്‍.

ദുബായ്-ഷാര്‍ജ യാത്ര കൂടുതല്‍ സൗകര്യ പ്രദമാക്കുന്നതിന് വേണ്ടി അല്‍ ഇത്തിഹാദ് റോഡില്‍ മൂന്ന് സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ചിരുന്നു. എല്ലാ ഇന്റര്‍സിറ്റി ബസ് റൂട്ടുകളിലും സൗജന്യ വൈഫൈ കണക്ഷന്‍ ഉള്‍പ്പടെ ഒട്ടേറെ പുതിയ പദ്ധതികള്‍ നിലവില്‍ വരുന്നുണ്ട്.ഇരുപതിനായിരത്തിലധികം യാത്രക്കാരാണ് ഷാര്‍ജ-ദുബായ് യാത്രയ്ക്കായി ഇന്റര്‍സിറ്റി ബസുകളെ ആശ്രയിക്കുന്നത് .

2013 ലെ കണക്കുകള്‍ അനുസരിച്ച് അന്‍പത് ലക്ഷത്തിലേറെയാളുകള്‍ ഷാര്‍ജയില്‍ മാത്രം ഇന്റര്‍സിറ്റി ബസുകളെ യാത്രയ്ക്കായി ഉപയോഗിച്ചു. ക്യാഷ് പേമെന്റിന് പുറമെ എന്‍ഒഐ കാര്‍ഡുകളും യാത്രയ്ക്കായി ഉപയോഗിയ്ക്കാം.

English summary
Sharjah-Dubai bus fare hike tomorrow: Dh7 to Dh10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X