Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ ഇത്തിഹാദ് റോഡ് ഭാഗികമായി അടച്ചു, ഷാര്‍ജ-ദുബായ് യാത്ര വൈകും

ദുബായ്: ദുബായ്-ഷാര്‍ജ യാത്രകള്‍ ഇനി അത്ര സുഗമമാകില്ല. റോഡ് മാത്രമുള്ള യാത്രകള്‍ക്കാണ് കാല താമസം നേരിടുക. ഷാര്‍ജ-ദുബായ് യാത്രകള്‍ക്കുള്‌ള പ്രധാന പാതയായ അല്‍ ഇത്തിഹാദ് റോഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടതാണ് ഗതാഗതം വൈകാന്‍ ഇടയാക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 25 വരെയാണ് റോഡ് അടച്ചിടുക.

അല്‍ ഇത്തിഹാദ് റോഡ് പൂര്‍ണമായും അടച്ചിട്ടില്ല. അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഭാഗികമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. അല്‍ അന്‍സര്‍ മാളിന് സമീപമുള്ള രണ്ട് പാതകളാണ് അടച്ചിടുക. രാവിലെ പതിനൊന്ന് മണി മമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് റോഡുകള്‍ അടച്ചിടുക. എന്നാല്‍ വെള്ളി ശനി ദിവസങ്ങളില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍്ട്ട് (ആര്‍ടിഎ) അറിയിച്ചു.

Dubai

അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഡിസംബര്‍ 25 വ്യാഴാഴ്ചയാണ് റോഡ് തുറക്കുക. വാഹനയാത്രക്കാര്‍ നിയന്ത്രണങ്ങളുമായി സഹകരിയ്ക്കണമെന്ന് ആര്‍ടിഎ അധികൃതര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+