Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ ഫ്രീ സോണ്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു

ഷാര്‍ജ :വ്യാപാര വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കുന്നതിനായി കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മുപ്പതോളം അംഗങ്ങള്‍ ഷാര്‍ജ ഹംരിയ ഫ്രീ സോണ്‍ സന്ദര്‍ശിച്ചു. ചേംബര്‍ പ്രസിഡന്റ് പി. ഗംഗാധരന്റെ നേതൃത്വത്തില്‍ ഫ്രീ സോണിലെത്തിയ സംഘത്തെ ഹംരിയ ഫ്രീ സോണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി.വി. രമേശ്, സെയില്‍സ് വിഭാഗം മേധാവി ഹമദ് അല്‍ഷംസി, ഫോറിന്‍ ട്രേഡ് പ്രൊമോഷന്‍ ഓഫീസര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഫ്രീ സോണിലെ 6500 കമ്പനികളെ പറ്റി ചോദിച്ചറിഞ്ഞ സംഘം ഒട്ടേറെ കമ്പനികള്‍ സന്ദര്‍ശിക്കുകയും ചെയ്തു .

calicutchamberteamdiscussionwithsaudsalimalmazrouei

തുടര്‍ന്ന് സംഘം ഹംരിയ ഫ്രീ സോണ്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ എന്നിവയുടെ ഡയറക്ടരായ സൌദ് സാലിം അല്‍ മസ്രൂയിയുമായി കൂടിക്കാഴ്ച നടത്തി. ഫ്രീസോണിലെ നിക്ഷേപകരില്‍ പകുതിയോളം ഇന്ത്യക്കാരാണെന്നും അതില്‍ തന്നെയും കൂടുതല്‍ മലയാളികളാണെന്ന് അല്‍ മസ്രൂയി വ്യക്തമാക്കി. വരുന്ന വാരം ഫ്രീ സോണ്‍ പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും സംഘം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

calicutchamberteamposeforaphotowithhamriyahfreezoneofficials

ഇരു ഭാഗത്തു നിന്നും കൂടുതല്‍ സഹകരണങ്ങള്‍ ഉണ്ടാകേണ്ടുതെന്നും, കേരളവും മലബാറും യു.എ .ഇ യും തമ്മില്‍ പൌരാണിക കാലം തൊട്ടുള്ള കച്ചവട ബന്ധങ്ങളെപറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു. ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ഗംഗാധരന്‍ അല്‍ മസ്രൂയിയെ കോഴിക്കോട്ടെക്ക് ക്ഷണിക്കുകയും അല്‍ മസ്രൂയി സ്വീകരിക്കുകയും ചെയ്തു. സന്ദര്‍ശന തിയ്യതി പിന്നീട് തീരുമാനിക്കും. സെക്രട്ടറി അബ്ദുല്ല മാളിയേക്കല്‍, ശ്രീരാം, ടി.പി.വാസു, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അല്‍ മസ്രൂയിയുമായി കൂടിക്കാഴ്ച നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+