ഷാര്‍ജ;ഭക്ഷണത്തില്‍ ജോലിക്കാരി ഗ്ളാസ്പൊടിചേര്‍ത്തു
ഷാര്‍ജ: കൈ കഴുകിയ ശേഷം ഭക്ഷണം പാകം ചെയ്യണമെന്ന് വീട്ടുടമ പറഞ്ഞതിനെത്തുടര്‍ന്ന് ഭക്ഷണത്തില്‍ ഗ്ളാസ് പൊടിച്ച് ചേര്‍ത്ത് വിളമ്പിയ വീട്ടു ജോലിക്കാരി അറസ്റ്റില്‍. എത്തിയോപ്യക്കാരിയായ വീട്ടുജോലിക്കാരിയാണ് അറസ്‌ററിലായത്.
കഴിഞ്ഞ കുറേ നാളുകളായി സ്ത്രീ അറബിയുടെ വീട്ടിലെ ജോലിക്കാരിയാണ്. കഴിഞ്ഞ ദിവസം ഇവര്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടയിലാണ് സ്ത്രീയോടെ കൈകള്‍ വൃത്തിയാക്കണമെന്ന് അറബിയുടെ ഭാര്യ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഭക്ഷണത്തില്‍ ഗ്ളാസ് പൊടിച്ച് ചേര്‍ത്ത് നല്‍കുകയായിരുന്നു സ്ത്രീ.

അരിയില്‍ ഗ്ളാസ് പൊടിച്ച് ചേര്‍ത്ത ശേഷം പാകം ചെയ്ത് നല്‍കുകയായിരുന്നു. ഭക്ഷണം കഴിച്ച അറബിയ്ക്ക സംശയം തോന്നിയതിനെത്തുടര്‍ന്ന് ഭക്ഷണം നന്നായി പരിശോധിച്ചു. മണല്‍ ആയിരിയ്ക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് ഗഌസണെന്ന് മനസിലായത്.
തുടര്‍ന്ന് ജോലിക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് ഗ്ളാസ് പൊടിച്ച് ചേര്‍ത്ത കാര്യം ഇവര്‍ സമ്മതിച്ചത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ജോലിക്കാരിയോട് ഒരിയ്ക്കല്‍പ്പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് അറബിയുടെ കുടുംബം പൊലീസിന് മൊഴി നല്‍കി












Click it and Unblock the Notifications