ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസ് ക്യാംപസ് തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും
ഷാര്‍ജ: ഇന്‍ഡ്യന്‍ അസ്സോസിയേഷന് ഷാര്‍ജയുടെ സ്വപ്ന പദ്ധതിയായ ഷാര്‍ജ ഇന്‍ഡ്യന്‍ സ്കൂള്‍, ജുവൈസ എല്ലാ മന്ത്രാലയങ്ങളൂടേയും അനുമതിയോടെ പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അസ്സോസിയേഷന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുന്ന് വര്‍ഷമായി ഇതിനു വേണ്ട കാര്യങ്ങള്‍ക്കായി അസോസിയേഷന് വിവിധ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിച്ച ഷാര്‍ജ ഇന്‍ഡ്യന്‍ സ്കൂള്‍ ജുവൈസ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചതോടെ 19-2-2018 മുതല്‍ പുതിയ ക്യാമ്പസില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ. പിണറായി വിജയന്റെ ക്ഷണപ്രകാരം യു.എ.ഇ. സുപ്രീം കൗസില്‍ അംഗവും ഷാര്‍ജ ഭര്ണാധികാരിയുമായ ഹിസ്. ഹൈനസ്. ഡോക്ടര്‍ ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസ്മി കേരളം സന്ദര്‍ശിച്ച ചരിത്ര മുഹൂര്‍ത്തവും അദ്ദേഹത്തിനു അവിടെ ലഭിച്ച ഊഷ്മളമായ വരവേല്‍പ്പും വളരെ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. 1 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 5600 ആണ് കുട്ടികള്‍ക്കാണ് പുതിയ സ്കൂളില്‍ പ്രവേശനം നല്‍കുന്നത്. ഗുബൈബ ക്യാമ്പസില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആണ് കുട്ടികളുടെ വിഭാഗം പൂര്‍ണ്ണമായും ജുവൈസയിലേക്ക് മാറും.

വിശാലമായ സൗകര്യങ്ങളാണു ജുവൈസയിലെ സ്കൂളിലുള്ളത്. ഒരു മില്യണ്‍ സ്ക്വയര്‍ ഫീറ്റ് സ്ഥലത്ത് 160 ക്ലാസ്സ് മുറികളും, 19 ലാംഗ്വേജ് റൂമുകളും, 7 സയന്‍സ് ലാബുകളും, 7 കമ്പ്യൂട്ടര്‍ ലാബുകളും, 16 ആക്റ്റിവിറ്റി റൂമുകളും, 11 സ്റ്റാഫ് റൂമുകളും, 4 ക്ലിനിക്കുകളും, 2 ലൈബ്രറികളും, 2 ആഡിയോ-വിഷ്വല്‍ റുമുകളും, വലിയ മള്‍ട്ടിപര്‍പ്പസ് ആഡിറ്റോറിയവും സ്റ്റേജും, കന്റീന്‍, കവേര്‍ഡ് പ്ലേ ഗ്രൗന്‍ഡ്സ്, പ്രയര്‍ ഹാള്‍,ഡ്രൈവേഴ്സ് ഡോക്ക്, ബുക്ക് സ്റ്റോര്‍, സ്റ്റേജ്, അഡ്മിനിസ്റ്റ്രേഷന്‍ ഓഫീസ്, കോന്‍ഫറന്‍സ് റൂം, ഓഫീസ്, കാര്‍ പാര്‍ക്കിങ്ങ്, ബസ് പാര്‍ക്കിങ്ങ് എന്നിവയും അടങ്ങുതാണ് ജുവൈസയിലെ പുതിയ ക്യാമ്പസ്. 19-2-2018 രാവിലെ 11 മണിക്ക് ദുബായ് ഇന്‍ഡ്യന്‍ കോസുല്‍ ജനറല്‍ വിപുല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അസ്സോസിയേഷന് പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ. റഹീം അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ബിജു സോമന് സ്വാഗതം ആശംസിക്കും. ഷാര്‍ജ ഇന്‍ഡ്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ചടങ്ങില്‍ ഉണ്ടായിരിക്കുമെന്ന് അധിക്രതര്‍ വ്യക്തമാക്കി.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications