ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാപ്പിള കലാമേള വേറിട്ട അനുഭവമായി
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സംഘടിപ്പിച്ച ഒന്നാമത് മാപ്പിള കലാമേള വേറിട്ട പരിപാടികള്‍ കൊണ്ട് ചരിത്ര സംഭവമായി മാറി.
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സംഘടിപ്പിച്ച ഒന്നാമത് മാപ്പിള
കലാമേള വേറിട്ട പരിപാടികള്‍ കൊണ്ട് ചരിത്ര സംഭവമായി മാറി.
അസോസിയേഷന്‍ കലാവിഭാഗം, മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി,കേരള ഫോക് ലോര്‍ അക്കാദമി എന്നിവയുമായി സഹകരിച്ചാണ് പെരുന്നാളിനോടനുബന്ധിച്ച് ദ്വിദിന മാപ്പിള കലാമേള സംഘടിപ്പിച്ചത്. മുന്‍മന്ത്രിയും,മുന്‍ എം.പിയും മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ ടി.കെ ഹംസ കലാമേള ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. മൂസ എരഞ്ഞോളി, വി.ടി.മുരളി,ഫൈസല്‍ എളേറ്റില്‍, കലാവിഭാഗം കോഡിനേറ്റര്‍ ശ്രീപ്രകാശ്, കണ്‍വീനര്‍ മധു.എ.വി എന്നിവര്‍ പ്രസംഗിച്ചു.
ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ.അജി കുര്യാക്കോസ് സ്വാഗതവും

ട്രഷര്‍ വി.നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു ജോണ്‍,ഓഡിറ്റര്‍ അഡ്വ.സന്തോഷ് കെ.നായര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ആര്‍.പ്രകാശ്,ബിജു എബ്രഹാം, ജോയ് ജോണ്‍ തോട്ടുങ്ങല്‍, വി.എ.മൊയ്തീന്‍,യൂസഫ് സഗീര്‍,പി.ആര്‍.ഹേമചന്ദ്രന്‍.മഞ്ചാരമ്പത്ത് ശശി എന്നിവര്‍ സംബന്ധിച്ചു.യാസര്‍ ഹമീദ് അവതാരകനായി. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ രചനകളെ ആസ്പദമാക്കി നടത്തിയ മാപ്പിള ഗാനോത്സവ മത്സരത്തിന്റെ ഫൈനല്‍ റിയാലിറ്റി ഷോയില്‍ റാഫി മഞ്ചേരി ഒന്നാം സമ്മാനത്തിന് അര്‍ഹനായി. ഇല്യാസ് അബൂബക്കര്‍, അമൃത മനോജ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. രണ്ടാം പെരുന്നാള്‍ ദിനത്തില്‍ കാലത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന \'മാപ്പിള സംഗീതത്തിന്റെ താവഴികള്‍\' വി.എം.കുട്ടി,മൂസ എരഞ്ഞോളി, വി.ടി.മുരളി എന്നിവര്‍ വിഷയമവതരിപ്പിച്ചു താഹിര്‍ ഇസ്മായില്‍ മോഡറേറ്ററായി. തുടര്‍ന്ന് ഉച്ചക്ക് ശേഷം നടന്ന \'മാപ്പിള കല: ചരിത്രാന്വേഷണങ്ങള്‍ക്ക് ഒരാമുഖം\'-ടി.കെ.ഹംസ, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കെ.കെ.മൊയ്തീന്‍ കോയ മോഡറേറ്ററായി. ഇരു വിഷയാവതരണത്തോടനുബന്ധിച്ചുംനിറഞ്ഞു കവിഞ്ഞ സദസ്സുമായി സംവാദവും നടന്നു. തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനം ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു.വിനോദ് നമ്പ്യാര്‍(യു.എ.ഇ.എക്‌സ്‌ചേഞ്ച്)സംസാരിച്ചു.ടി.കെ.ഹംസ,വി.എം.കുട്ടി,മൂസ എരഞ്ഞോളി,വി.ടി.മുരളി,ഫൈസല്‍ എളേറ്റില്‍,കെ.കെ.മൊയ്തീന്‍ കോയ,ശ്രീപ്രകാശ്,മധു.എ.വി. എന്നിവര്‍ സംബന്ധിച്ചു. അഡ്വ.അജി കുര്യാക്കോസ് സ്വാഗതവും വി.നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. സേവ മാനേജര്‍ റോണിയെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. തനത് മാപ്പിള കലകളായ കോല്‍ക്കളി,ഒപ്പന,വട്ടപ്പാട്ട്, അറവന മുട്ട്,കുറുകുറു തുടങ്ങിയവയും ഗാനമേളയും അരങ്ങേറി. ആരോഗ്യ പ്രശ്‌നങ്ങള്‍ വകവെക്കാതെ വേദിയില്‍ \'കണ്ടം വെച്ചൊരു കോട്ടാണ്..\' എന്ന ഗാനം വി.എം.കുട്ടി കാണികളുടെ ഹര്‍ഷാരവത്തിലാണ് പാടിയത്. രണ്ടു ദിവസങ്ങളിലായി നടന്ന മാപ്പിള കലോത്സവത്തിന്റെ എല്ലാ സെഷനുകളും ജനബാഹുല്യത്താല്‍ ശ്രദ്ധേയമായി.












Click it and Unblock the Notifications