Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

ഷാര്‍ജ: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ദിനാഘോഷങ്ങള്‍ ഷാര്‍ജ മാര്‍തോമ പാരീഷ് ബിഷപ് ഹിസ് ഗ്രെയിസ് റൈറ്റ് റെവെറന്റ് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ തിരുമേനി ക്രിസ്തുമസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം ക്രിസ്തുമസ് സന്ദേശവും നല്‍കി. പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ. റഹീമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും ആക്ടിംഗ് ട്രഷറര്‍ അനില്‍ വാരിയര്‍ നന്ദി പ്രകാശനവും നടത്തി.

എം.ജി.സി.എഫ്. ഗായകസംഘം, ഷാര്‍ജ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഗായക സംഘം, ഡെസെര്‍ ്ഹാര്‍മണി ഗായക സംഘം എന്നിവര്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. എന്‍.ആര്‍.ഐ. ഫ്രന്‍ഡ്‌സ് ഒരുക്കിയ ക്രിസ്മസ് ഫാതറിന്റെ വരവും ആവേശ ഭരിതമായി. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രിസ്തുമസ് ട്രീ അലങ്കാര മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ മാസ്‌കോ ഷാര്‍ജ, രണ്ടാം സമ്മാനം നേടിയ മാസ് ഷാര്‍ജ മൂന്നാം സമ്മാനം നേടിയ ഓ.ഐ.സി.സി. ഷാര്‍ജ എന്നിവര്‍ക്ക് ബിഷപ് വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മനിച്ചു.

 img

പങ്കെടുത്ത മറ്റു ടീമുകള്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ചടങ്ങില്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ. റഹീമിന് ആദ്യ കാര്‍ഡ് നല്‍കി നിര്‍വ്വഹിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന സമദര്‍ശിനി ഷാര്‍ജ വനിതാ വിഭാഗം പ്രസിഡന്റ് ബല്‍ക്കിസ് റസാക്കിനെ മെമെന്റൊ നല്‍കി ചടങ്ങില്‍ ആദരിച്ചു. പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനമേളയും തുടര്‍ന്നു നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+