Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നാടന്‍ കലാപരിപടികള്‍ അരങ്ങേറി

ഷാര്‍ജ: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 4 ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണിമുതല്‍ അസ്സോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ പയ്യൂര്‍ ഗ്രാമം പ്രതിഭ അവതിരിപ്പിച്ച കോല്‍ക്കളി, ചരടുകുത്തിക്കളി, കളരിപ്പയറ്റ് എന്നിവ അരങ്ങേറി പരിപാടി ശിവഗിരി മഠത്തിലെ ആചാര്യനായ സ്വാമിഗുരുപ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ. റഹീം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും ട്രഷറര്‍ നാരായണന്‍ നായര്‍ നന്ദി പ്രകാശനവും നടത്തി. വടക്കന്‍ കേരളത്തിന്റെ തനതുകലകള്‍ ദര്‍ശിക്കാന്‍ കിട്ടിയ അവസരം നിറഞ്ഞ കാണികള്‍ക്ക് ഒരു വേറിട്ട ദൃശ്യാനുഭവമായി.

sh

പയ്യൂര്‍ ഗ്രാമം പ്രതിഭയുടെ മുപ്പത്തിയഞ്ചോളം കലാകാരന്മാര്‍ സംഘാടകനായ ശ്രീരാജന്റെ നേതൃത്വത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചു. അസ്സോസിയേഷന്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവലായി പരിപാടി മാറിയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+