Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പബ്ലിക് ദിനാഘോഷത്തില്‍ കുട്ടി പട്ടാളങ്ങളും: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പരേഡ് ശ്രദ്ധേയമായി

ഷാര്‍ജ: ഇന്ത്യയുടെ 68ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ്‌ഗേള്‍സ് വിഭാഗങ്ങള്‍ ചേര്‍ന്ന് വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. സ്‌കൂള്‍ പരിസരത്ത് നടന്ന റിപ്പ്ബ്ലിക് ദിന പരേഡില്‍ കെ.ജി. വണ്ണിലെ കുരുന്നുകള്‍ പട്ടാള വേഷത്തില്‍ അണി നിരന്നതാണ് ഏറെ കൗതുകമായത്.

മഹാത്മാഗാന്ധി, ഡോ.അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്രു, റാണി ലക്ഷ്മീഭായ്, ഇന്ദിരാഗാന്ധി തുടങ്ങിയ രാഷ്ട്ര നേതാക്കളെയും മദര്‍ തെരേസയെയും ഇന്ത്യയുടെ കലാകായിക രംഗത്ത് തിളങ്ങിയ സച്ചിന്‍ ടെന്റുല്‍ക്കറുള്‍പ്പെടെയുള്ള വരുടെയും രൂപ സാദൃശ്യത്തില്‍ അണിഞ്ഞൊരുങ്ങിയ കെ.ജി.ടു വിദ്യാര്‍ത്ഥികളും പരേഡിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി.

sisrepublicdaycelebration-1

ബാനറിനു പിന്നില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, സ്‌കൂള്‍ അധികൃതരും അണി നിരന്നപ്പോള്‍, തൊട്ടു പിന്നിലായി അലങ്കരിച്ച വാഹനത്തില്‍ മഹാത്മാഗാന്ധിയും ഡോ.അംബേദ്കരുമൊക്കെ ഉള്‍പ്പെടുന്ന രാഷ്ട്ര നേതാക്കളുള്‍ക്കൊള്ളുന്ന ഫ്‌ളോട്ടും, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിന്റെ ബാന്റ് മേള വാദ്യ ഗ്രൂപ്പും അണിനിരന്നു. തുടര്‍ന്നാണ് കുട്ടി പട്ടാളവും, ഇന്ത്യയുടെ വിജയഗാഥകള്‍ ചിത്രത്തോടെ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികളും നടുന്നു നീങ്ങിയത്.

sisrepublicday-kuttipattalam

ഇന്ത്യയിയിലെ വിവിധ സംസ്ഥാനങ്ങളിലെ വേഷത്തിലും വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. പരേഡിനു ശേഷം അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം ദേശീയ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി എസ്.എം.ജാബിര്‍, ഓഡിറ്റര്‍ അഡ്വ.സന്തോഷ് നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെടുത്തിയും ഇന്തോയു.എ.ഇ ബന്ധം വരച്ചു കാട്ടിയും നിരവധി കലാപ്രകടനങ്ങളും അരങ്ങേറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+