ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ അദ്ധ്യാപക ദിനം ആചരിച്ചു
ഷാര്‍ജ: ഇന്ത്യയുടെ മുന്‍ പ്രസിഡന്റായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ ഇന്നലെ (തിങ്കള്‍) അദ്ധ്യാപക ദിനമായി ആചരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന അദ്ധ്യാപക ദിനാചരണം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ അദ്ധ്യാപകനും പ്രിന്‍സിപ്പലുമായ കെ.ആര്‍.രാധാകൃഷ്ണന്‍ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, മാനേജിംങ് കമ്മിറ്റി അംഗം അബ്ദുല്‍ മനാഫ്, സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ പ്രമോദ് മഹാജന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.അബ്ദുല്‍ കരീം, വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍, മിനി മേനോന്‍, ഹെഡ്മാസ്റ്റര്‍ രാജീവ് മാധവന്‍, ഹെഡ്മിസ്ട്രസ് അസ്‌റ ഹുസൈന്‍, സ്റ്റാഫ് സെക്രട്ടറി ജെയിംസ് തോമസ് എന്നിവര്‍ സംബന്ധിച്ചു.

അദ്ധ്യാപകര്‍ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. അദ്ധ്യാപക ദിനത്തില്‍ വിവിധ ക്ലാസുകളില്‍ രണ്ടു പീരിയഡുകള്‍ അദ്ധ്യാപകരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ തന്നെ അദ്ധ്യാപനം നടത്തിയത് ശ്രദ്ധേയമായി.












Click it and Unblock the Notifications