ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ക്യാമ്പ്.
ഷാര്‍ജ: 22ാമത് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദ്വിദിന ക്യാമ്പിന് തുടക്കമായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം പതാക ഉയര്‍ത്തി ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ പട്ടാള ചിട്ടയില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ മാര്‍ച്ച് പാസ്റ്റും നടന്നു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍,വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ്, ട്രഷറര്‍ വി.നാരായണന്‍ നായര്‍, ഓഡിറ്റര്‍ ബേബി.എ.വി, മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുല്‍ മജീദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് രക്ഷിതാക്കള്‍ക്ക് ക്യാമ്പ് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. സമാപന സമ്മേളനത്തില്‍ മികച്ച ക്യാമ്പിനും കാഡറ്റുകള്‍ക്കുമുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും. വിവിധ കലാപരിപാടികളും അരങ്ങേറും.
സ്‌കൗട്ട് മാസ്റ്റര്‍ എം.റജിദീന്‍, ഗൈഡ്‌സ് മിസ്ട്രസ് റാഷിദ ആദില്‍, സുബി കിഷിന്‍ഗര്‍,കരിഷ്മ റിസ്‌വാന എന്നിവരാണ് 150 കാഡറ്റുകള്‍ പങ്കെടുക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.












Click it and Unblock the Notifications