ജൈവ പച്ചക്കറി ക്യഷിയിലേക്ക് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും
ഷാര്‍ജ: ജൈവ പച്ചക്കറി ക്യഷിയുടെ ഗുണവും പ്രധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ പരിസരത്ത് ജൈവ പച്ചക്കറി ക്യഷി ആരംഭിക്കാന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അവസരമൊരുക്കി.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ഗേള്‍സ്, ബോയ്‌സ് വിഭാഗങ്ങളില്‍ വിപുലമായ ജൈവ പച്ചക്കറി കൃഷിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പച്ചക്കറി ചെടി നടല്‍ പരിപാടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈഎ റെഹീം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍, വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂളിലെ ബയോളജി ഹോപ് ക്ലബ്ബുകളാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്.












Click it and Unblock the Notifications