കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ ബ്ലാക്ക് ഹെന്ന ഉപയോഗിക്കുന്ന സലൂണുകള്‍ക്കെതിരെ കര്‍ശന നടപടി

ഷാര്‍ജയില്‍ ബ്ലാക്ക് ഹെന്ന ഉപയോഗിക്കുന്ന സലൂണുകള്‍ക്കെതിരെ കര്‍ശന നടപടി

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: സ്ത്രീകളുടെ മുടികറുപ്പിക്കുന്നതിന് ബ്ലാക്ക് ഹെന്ന ഉപയോഗിക്കുന്ന സലൂണുകള്‍ക്കെതിരേ കര്‍ശന നടപടികളുമായി ഷാര്‍ജ മുനിസിപ്പാലിറ്റി. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.

ഇത്തരം സലൂണുകള്‍ കണ്ടെത്തുന്നതിന് വ്യാപക പരിശോധനകള്‍ നടത്തിവരികയാണെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചു. പിടിക്കപ്പെട്ടാല്‍ 2000 ദിര്‍ഹമാണ് പിഴ. കടുത്ത കറുപ്പ് നിറം ലഭിക്കുന്നതിന് മൈലാഞ്ചിക്കൊപ്പം ഡൈ ചേര്‍ക്കുന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. ബ്ലാക്ക് ഹെന്നയില്‍ വിഷമയമായ വിവിധ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി പരിശോധനയില്‍ വ്യക്തമായതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇവ തൊലിയില്‍ ചൊറിച്ചിലിനും വ്രണത്തിനും അലര്‍ജിക്കും മറ്റും കാരണമാവും. ചിലയാളുകളില്‍ പെട്ടെന്ന് തന്നെ ദൂഷ്യഫലങ്ങള്‍ പ്രകടമാവുമെങ്കിലും ചിലര്‍ക്ക് കുറേ കഴിഞ്ഞാവും അനുഭവപ്പെടുക.

16-1450243465-welcometolonghours-05-1504597223.jpg -Properties

അമേരിക്കയില്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലാക്ക് ഹെന്നക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

ഇത്തരം നിരോധിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിവ് ലഭിക്കുന്ന ഉപഭോക്താക്കള്‍ മുനിസിപ്പാലിറ്റിയെ വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരേ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വകീരിക്കാന്‍ മുനിസിപ്പാലിറ്റി മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English summary
The Sharjah Municipality is continuing the crackdown of salons using black henna which pose health risks to ladies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X