Get Updates
Get notified of breaking news, exclusive insights, and must-see stories!

പുസ്തകമേളയില്‍ ഇന്ത്യന്‍ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി

പുസ്തകമേളയിലെ ഇന്ത്യന്‍ പവലിയനില്‍ ഇന്നലെ ഇന്ത്യയില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.

ഷാര്‍ജ: പുസ്തകമേളയിലെ ഇന്ത്യന്‍ പവലിയനില്‍ ഇന്നലെ ഇന്ത്യയില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. വൈകിട്ട് 4 മണിക്ക് ബുക്ക് ഫോറത്തില്‍ നടന്ന എഴുത്തുകാരനുമായുള്ള മുഖാമുഖം പരിപാടിയില്‍ 'ഹിരണ്യഗര്‍ഭം' എഴുതിയ കൃഷ്ണഭാസ്‌ക്കര്‍ മംഗലശ്ശേരി സംസാരിച്ചു. തുടര്‍ന്ന് 5 മണിക്ക് 'മലയാളികളും ഭാരതീയതയും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എഴുത്തുകാരായ എസ്. ഗോപാലകൃഷ്ണന്‍, ഷാജഹാന്‍ മാടമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.

ബെന്യാമിന്‍ മോഡറേറ്റര്‍ ആയിരുന്നു. എസ് . ഗോപാലകൃഷ്ണന്‍ രചിച്ച 'മനുഷ്യനുമായുള്ള ഉടമ്പടികള്‍' എന്ന പുസ്തകം ബെന്യാമിന്‍, ഷാജഹാന്‍ മാടമ്പാട്ടിനു നല്‍കി പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ തന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന പുസ്തകത്തെക്കുറിച്ചും എഴുത്തുകാര്‍ നേരിടുന്ന ആശയപരവും, വ്യക്തിപരവുമായ പ്രതിസന്ധികളെക്കുറിച്ചും സംസാരിച്ചു.

book-fair-3

മരണത്തെ അതിജീവിക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ് എഴുത്തുകാരന് സ്വന്തം കൃതികള്‍. ഓരോ പുസ്തകങ്ങള്‍ക്ക് പിറകിലും എഴുത്തുകാരന്റെ കഠിനമായ പ്രയത്‌നമുണ്ടെങ്കിലും പലപ്പോഴും ഇത് തിരിച്ചറിയപ്പെടുന്നില്ല എന്ന് അദ്ദേഹം ആശങ്കപ്പെട്ടു. മാതൃസ്ഥാനത്തു നില്‍ക്കുന്ന എന്തിനേയും മുറിച്ചു മാറ്റുന്ന ഇന്നത്തെ മലയാളിയെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് 60 വര്‍ഷം മുന്‍പ് ബാലാമണിയമ്മ എഴുതിയ മഴുവിന്റെ കഥ എന്ന് മാറിയ കാലത്തെ വിശകലനം ചെയ്തു സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

book-fair-2

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞരായ ഉസ്താദ് റഈസ് ഖാനും, ഉസ്താദ് ഹഫീസ് ഖാനും പങ്കെടുത്ത ജുഗല്‍ ബന്ദിയാണ് ഇന്ത്യന്‍ പവിലിയനില്‍ ഇന്നലെ നടന്ന വ്യത്യസ്തമായ മറ്റൊരു പരിപാടി. സോണിയ റഫീഖിന്റെ 'ഹെര്‍ബേറിയം' എന്ന പുസ്തകം എഴുത്തുകാരന്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ പുസ്തകം ഏറ്റു വാങ്ങി. പരിസ്ഥിതി രാഷ്ട്രീയം എന്ന അധികം ചര്‍ച്ച ചെയ്യപ്പെടാത്ത മേഖലയാണ് 'ഹെര്‍ബേറിയം' കൈകാര്യം ചെയ്യുന്നത് എന്ന് വായനാനുഭവം പങ്കു വച്ച് ഷാബു കിളിത്തട്ടില്‍ പറഞ്ഞു.

book-fair-1

പിന്നീട് ബാള്‍ റൂമില്‍ നടന്ന കാവ്യ സന്ധ്യക്ക് വന്‍ സദസ്സ് സാക്ഷ്യം വഹിച്ചു. കവികളായ സച്ചിദാനന്ദന്‍, ശ്രീകുമാരന്‍ തമ്പി, മധുസൂദനന്‍ നായര്‍, പി എന്‍ ഗോപീകൃഷ്ണന്‍, ഞെരളത് ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതുമയാര്‍ന്ന വിഭവങ്ങളും, പാചക കൂട്ടുകളുമായി കുക്കറി കോര്‍ണറില്‍ ഷെഫ് പ്രദീപ് അവതരിപ്പിച്ച കുക്കറി ഷോയും ഇന്നലെ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+