ഷാർജയിൽ ഇനി വായനയുടെ വസന്തകാലം...

  • Posted By:
Subscribe to Oneindia Malayalam

ഷാർജ: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക്ക് വർണ്ണാഭമായ തുടക്കം. യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് മേള ഉദ്ഘാടനം ചെയ്തത് ഷാർജ എക്സ്പോ സെൻററിൽ ഈ മാസം പതിനൊന്നാം തീയ്യതി വരെയാണ് പുസ്തക മേള അരങ്ങേറുന്നത്.

ഷെറിന്റെ മൃതദേഹം സംസ്കരിച്ചത് രഹസ്യമായി, ചടങ്ങിൽ പങ്കെടുത്തത് വളർത്തമ്മ മാത്രം, കാരണം...

ഏതാണ്ട് അറുപത് രാജ്യങ്ങളിൽ നിന്നായി ആയിരത്തിഅറുന്നൂറിലധികം പ്രസാധകരുടെ പതിനഞ്ച് ലക്ഷത്തിലധികം പുസ്തകളാണ് മേളയിൽ അണിനിരത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള മിക്ക പ്രസാധകരും മേളയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മേളയിലെത്തുന്ന പ്രമുഖരുമായുള്ള മുഖാമുഖവും ആശയ സംവാദവും മേളയുടെ ഭാഗമായി അരങ്ങേറും.

bookfest

എന്റെ പുസ്ത്കത്തിനുള്ളിലെ ലോകം എന്ന വാക്യത്തിൽ ഊന്നിയാണ് മേള ലോക ശ്രദ്ധയിലേക്ക് എത്തിക്കുന്നത്. വായനയെ സ്നേഹിക്കുന്ന എഴുത്തിനെ സ്നേഹിക്കുന്ന ആയിരങ്ങൾ ഇനിയുള്ള ദിനങ്ങളിൽ ഷാർജ എക്സ്പോ സെൻററിലേക്ക് ഒഴുകി തുടങ്ങും. പ്രവേശനം സൌജന്യമാണ്. എംടി വാസുദേവൻ നായർ, അരുന്ധതി റോയ്, വികാസ് സ്വരൂപ് തുടങ്ങി നിരവധി പ്രമുഖർ ഇന്ത്യയിൽ നിന്നുള്ള അതിഥികളായി മേളയിൽ എത്തും. ഇത് മുപ്പത്തിയാറാമത്തെ വർഷമാണ് ഷാർജ പുസ്തക മേള അരങ്ങേറുന്നത്.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മോദിയ്ക്ക് തിരിച്ചടിയാവും!! മുംബൈ- അഹമ്മദാബാദ് റൂട്ട് നഷ്ടത്തില്‍!

English summary
Sharjah International Book fair started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്