ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; ഇന്ത്യന്‍ പവലിയന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ ഉദ്ഘാടനം ചെയ്യും
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഒരുക്കിയ ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ ഉച്ചക്ക് 12.30 നു നിര്‍വഹിക്കും.
ഷാര്‍ജ: ഷാര്‍ജയില്‍ നടക്കുന്ന 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഒരുക്കിയ ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ ഉച്ചക്ക് 12.30 നു നിര്‍വഹിക്കും. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ബാല്‍ദിയോ ബായ് ശര്‍മ, ഡോ സധാന റോത്ത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരാകും.
നവംബര്‍ 12 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന മേളയില്‍ ഇന്ത്യയില്‍ നിന്നും കല, സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ജാവേദ് അക്തര്‍, കൈലാഷ് സത്യാര്‍ഥി, ചേതന്‍ ഭഗത്, ശശി തരൂര്‍, കനിഷ്‌ക് തരൂര്‍, എം .ടി. വാസുദേവന്‍ നായര്‍, മമ്മൂട്ടി, കെ. പി.രാമനുണ്ണി, എം.മുകുന്ദന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, മുസാഫര്‍ അഹമ്മദ്, ശ്രീകുമാരന്‍ തമ്പി, സച്ചിദാനന്ദന്‍, മധുസൂദനന്‍ നായര്‍, പി. എന്‍ .ഗോപീകൃഷ്ണന്‍, ഞെരളത് ഹരിഗോവിന്ദന്‍, എസ് .ഗോപാലകൃഷ്ണന്‍, ഗോപി കല്ലായി, മുകേഷ്, ലാല്‍ ജോസ്, ഉണ്ണി .ആര്‍, ശത്രുഘ്നന്‍ സിന്‍ഹ, ശില്പ ഷെട്ടി, മരിയ ഗൊരേറ്റി, അല്‍ഫോന്‍സ് കണ്ണന്താനം, ഡോ. ലക്ഷ്മി നായര്‍, ഷെഫ് പ്രദീപ് തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നും മേളയിലെത്തുക.

കൂടുതല്‍ വായിക്കൂ എന്ന സന്ദേശവുമായി എത്തുന്ന മേളയില്‍ 60 രാജ്യങ്ങളില്‍ നിന്നായി 1400 -ല്‍ പ്പരം പ്രസാധകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications