Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ കണ്ണൂര്‍ ജില്ല കെഎംസിസി സി എച്ച് സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഷാര്‍ജ: കെ എം സി സി കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രവാസികളായ എഴുത്തുകാര്‍ക്ക് ഏര്‍പെടുത്തിയ സി എച്ച് സാഹിത്യ പുരസ്‌കാരങ്ങള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് ചേര്‍ന്ന സാംസ്‌കാരിക സദസ്സില്‍ വെച്ച് വിതരണം ചെയ്തു. മഹമ്മൂദ് അലവി ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞടുത്തത്.

നവ സാഹിത്യ രചനക്കുള്ള സി എച്ച് പ്രവാസി തൂലിക അവാര്‍ഡ് നടവഴിയിലെ നേരുകള്‍ എന്ന പുസ്തകം രചിച്ച ഷെമിക്ക് യു എ യിലെ പ്രമുഖ കവിയത്രിയും നാഷണല്‍ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ ശൈഖ അല്‍ മുതൈരിയും, സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കുള്ള സി എച്ച് അക്ഷര മുദ്ര പുരസ്‌കാരം മരണ പുസ്തകത്തിന്റെ രചയിതാവ് ഒ എം അബൂബക്കറിന് ഷാര്‍ജ ഇന്റര്‍ നാഷാണല്‍ ബുക്ക് ഫെയര്‍ എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് എക്‌സികുട്ടീവ് മോഹന്‍ കുമാറും വിതരണം ചെയ്തു. സര്‍ഗ വീതിയിലെ പുതുനാമ്പ് റിദ ജലീലിന് കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം ആയിഷ റൈയാന്‍ നല്‍കി.

kmcc-1

ഷാര്‍ജ കെ എം സി സി കണ്ണൂര്‍ ജില്ല പ്രസിഡന്റ് ഫസല്‍ തലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ടി എ അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. മത സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വതിന്റെയും ചിന്തയില്‍ അടിത്തറപാകിയ ശ്രീ നാരായണ ഗുരുവിന്റെയും മന്നത്ത് പത്മ്‌നാഭന്റെയും, ബാഫഖി തങ്ങളുടെയും ഇ എം എസിന്റെയും, ആര്‍ ശങ്കറിന്റെയും, സി എച്ചിന്റെയും നാടായ കേരളത്തിന്റെ പൈത്രകം തച്ച് തകര്‍ക്കാന്‍ ഒരു ദുശക്തികളെയും അനുവദിക്കില്ലെന്നും അത് നിലനിര്‍ത്തേണ്ട ബാധ്യത വളര്‍ന്നു വരുന്ന തലമുറക്കുണ്ടെന്നും അദ്ധേഹം പറഞ്ഞു. ഇന്തോ അറബ് ബന്ധം വിശിഷ്യ കേരളവുമായുള്ള സാംസികാരിക ബന്ധം നില നിര്‍ത്താന്‍ ഇത്തരം ചടങ്ങുകള്‍ കൊണ്ട് ഉപകരികട്ടെ എന്ന് അദ്ധേഹം ആശംസിച്ചു.

kmcc2

എഴുത്തുകാരന്‍ ഓര്‍മയിലെ സി എച്ച് എന്ന വിഷയത്തില്‍ ദുബൈ കെ എം സി സി പ്രസിഡന്റ് അന്‍വര്‍ നഹ പ്രഭാഷണം നടത്തി. കണ്‍വീനര്‍ ബഷീര്‍ കണ്ണൂര്‍ അവാര്‍ഡ് ജേതാക്കളെ പരിയചപെടുത്തി. യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര ഷാര്‍ജ കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി, ഹിറ്റ് 96.7 എഫ് എം ന്യൂസ് ഹെഡ് സാബു, എഴുത്തുകാരന്‍ സദിക് കാവില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

kmcc3

കെ എം സി സി സംസ്ഥാന നേതാക്കളായ ബഷീര്‍ ഇരിക്കൂര്‍, ഇഖ്ബാല്‍ അള്ളാംകുളം, ജില്ല ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്ല ചേലേരി, ജില്ല ട്രഷറര്‍ അഷ്‌റഫ് പൊയില്‍, സമിതി എക്‌സിക്യുട്ടീവ് അംഗങ്ങളായ അസൈനാര്‍ ചപ്പാരപ്പടവ, എം പി എം അഷ്‌റഫ്, സമീര്‍ ഇരുമ്പന്‍, പി കെ അലി, സല്‍മാന്‍ ഫാരിസ്, ജാസിര്‍ ഭാരവാഹികളായ അയ്യൂബ് വേറ്റുമ്മല്‍, ബഷീര്‍ കൊയ്യം എന്നിവര്‍ നേത്രത്വം നല്‍കി. കെ എം സി സി ജില്ല ജനറല്‍ സെക്രട്ടറി ഷഹീര്‍ ശ്രീകണ്ഡാപുരം സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനാറ്റര്‍ എ സി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+